ഓണക്കോടിയായി സമ്മാനിക്കാം; സഖാവ്‌ ഷർട്ടും മുണ്ടും കോട്ടയം സംസ്ഥാനത്ത്‌ വിപണി കീഴടക്കിയ ഖാദിബോർഡിന്റെ ‘സഖാവ്‌’ ഷർട്ടും മുണ്ടും ഇനി കോട്ടയത്തും സുലഭം. ഓണം‐ ബക്രീദ്‌ ഖാദിമേളയോടനുബന്ധിച്ച്‌ കോട്ടയം ബേക്കർ ജങ്‌ഷനിലെ ഖാദിഗ്രാമ സൗഭാഗ്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഖാദിബോർഡ്‌ വൈസ്‌ ചെയർപേഴ്‌സൺ ശോഭനാ ജോർജാണ്‌ സഖാവ്‌ ഷർട്ടിന്റെയും മുണ്ടിന്റെയും ജില്ലയിലെ വിപണനോദ്‌ഘാടനം നിർവഹിച്ചത്‌.  ചെറുപ്പക്കാരെ കൂടുതലായി ഖാദി ഉൽപന്നങ്ങളിലേക്ക്‌ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്‌  ‘സഖാവ്‌’ എന്ന ബ്രാൻഡ്‌ നെയിമിൽ ഷർട്ടും മുണ്ടും പുറത്തിറക്കിയതെന്ന്‌ ശോഭനാ ജോർജ്‌ പറഞ്ഞു. വ്യത്യസ്‌ത അളവുകളിലും നിറങ്ങളിലും 900 മുതൽ ആയിരം രൂപ വരെയുള്ള ഷർട്ടുകളാണുള്ളത്‌. മുണ്ടിന്‌ 375 രൂപയാണ്‌ വില. എല്ലാത്തിനും 30 ശതമാനം റിബേറ്റുമുണ്ട്‌. കോട്ടയം ജില്ലയിലും സഖാവ്‌ ഷർട്ട്‌ തയ്യാറാക്കുന്നുണ്ട്‌. കളത്തൂർ ഖാദി റെഡിമെയ്‌ഡ്‌ ഗാർമെന്റ്‌സ്‌ യൂണിറ്റിലാണിത്‌ തയ്യാറാക്കുന്നത്‌. പാമ്പാടിയിലെ ഖാദി ഉൽപാദനകേന്ദ്രത്തിൽ മുണ്ടും നെയ്യുന്നുണ്ട്‌     Read on deshabhimani.com

Related News