നീലിമംഗലം പാലം ഇന്ന‌് തുറക്കും കോട്ടയം ബലക്കുറവ‌് സംബന്ധിച്ച വിവാദങ്ങളിൽ കുടുങ്ങിയ എംസി റോഡിലെ നീലിമംഗലം പാലം മന്ത്രി ജി സുധാകരന്റെ ഇടപെടലിലൂടെ നാടിന‌് ഇന്ന‌് സ്വന്തമാകും. പണിതീർന്ന‌് ഒന്നര വർഷത്തിനു ശേഷമാണ‌് പാലം തുറക്കുന്നത‌്.  പകൽ രണ്ടിന‌് പാലത്തിനു സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ ഉദ‌്ഘാടനം ചെയ്യും.    മീനച്ചിലാറിനു കുറുകെ നിർമിച്ച പാലത്തിന‌്  പൊതുമരാമത്ത‌് വകുപ്പിന്റെ പരിശോധനയിൽ ബലക്കുറവില്ലെന്ന‌് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന‌് പാലം തുറന്നുകൊടുക്കാനുള്ള നടപടി ആരംഭിച്ചു. 2016 ഡിസംബറിലാണ‌് നീലിമംഗലം പാലം പണിപൂർത്തിയായത‌്. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ നേരിയ ബലക്കുറവുള്ളതായി സംശയമുയർന്നു. ഭാരം കയറ്റിയ ലോറി കയറുമ്പോൾ പാലം ഏതാനും മില്ലിമീറ്റർ വളയും. അനുവദനീയമായതിനും കൂടുതലായി പാലം വളയുന്നു എന്നായിരുന്നു കണ്ടെത്തൽ. ഇതോടെ എംസി റോഡ‌് നവീകരണത്തിനു ഫണ്ട‌് നൽകിയ ലോക ബാങ്ക‌് പാലം തുറന്നുകൊടുക്കുന്നതിനെ എതിർത്തു.    അതേസമയം ചെന്നൈ ഐഐടിയിൽ നിന്നെത്തിയ വിദഗ‌്ധ സംഘം പാലത്തിന‌് ബലക്കുറവില്ലെന്ന‌് സ്ഥിരീകരിച്ചു. പൊതുമരാമത്ത‌് വകുപ്പും പാലം തുറക്കാൻ നിരന്തരം ഇടപെട്ടു. സുരക്ഷ ഉറപ്പാക്കിയ ശേഷമാണ‌് ഇപ്പോൾ പാലം തുറന്നുകൊടുക്കുന്നത‌്.     Read on deshabhimani.com

Related News