ജനനായകന് കുമരകംകാരുടെ ആദരം

കുമരകം നിവാസികളെ പ്രളയ ദുരിതത്തിൽ നിന്ന്‌ രക്ഷിച്ച സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന‌് കുമരകം പൗരാവലിയുടെ ഉപഹാരം സമ്മാനിക്കുന്നു


   കുമരകം  പ്രളയ ദുരന്തത്തിന്റെ നടുക്കടലിൽ തിരിഞ്ഞ തങ്ങളെ രക്ഷിച്ച രക്ഷകന് കുമരകത്തിന്റെ അഭിനന്ദനം. ക്യാമ്പിൽ കഴിഞ്ഞിട്ടും വിടാതെ വെള്ളം പിന്തുടർന്നവരെ രക്ഷപ്പെടുത്തി മറ്റൊരു ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ച സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന് അഭിനന്ദന പ്രവാഹം. ബുധനാഴ്ച കുമരകത്ത് നടന്ന ചടങ്ങിൽ കുമരകം പൗരാവലിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് മൊമന്റോ നൽകി ആദരിച്ചു.  വെള്ളംപൊങ്ങി പലയിടത്തും വെള്ളം കയറിയതുമുതൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്നു ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിലുള്ള സിപിഐ എം പ്രവർത്തകർ. വെള്ളത്തിന്റെ ഏറ്റവും കൂടുതൽ കെടുതി നേരിട്ട പ്രദേശങ്ങളിലൊന്നാണ് കുമരകം. ഇവിടെ വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാർ ദുരുതാശ്വാസ ക്യാമ്പിലേക്ക് മാറിയിരിന്നു. എന്നാൽ അവിടെയും വെള്ളമെത്തിയതോ ടെ ഇനി എങ്ങോട്ട് എന്ന ചോദ്യവുമായി നിന്ന നാട്ടുകാർക്കിടയിലേക്ക് രക്ഷാപ്രവർത്തകനായി വി എൻ വാസവൻ എത്തുന്നത്.  കോട്ടയത്ത് നിന്നും വലിയ ടോറസുകൾ കൊണ്ടുവന്ന് ഇവിടെയുള്ളവരെ രക്ഷപ്പെടുത്തി. നേരിട്ട് നേതൃത്വം ഏറ്റെടുത്ത് കനത്ത മഴയിലും ജനങ്ങൾക്കൊപ്പം നിന്ന് അവരെ നാട്ടകത്ത് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. ക്യാമ്പിലെത്തുന്നവർക്ക് എല്ലാവിധ സഹായവും മെഡിക്കൽ ക്യാമ്പുകളടക്കമുള്ളവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിരുന്നു. തിരുവോണ ദിവസം ക്യാമ്പിലെത്തി അന്തേവാസികൾക്കൊപ്പമായിരുന്നു ഭക്ഷണം പോലും. ഒരോ ദിവസവും ക്യാമ്പുകൾ സന്ദർശിക്കുകയും അവർക്ക് വേണ്ട അവശ്യസാധനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്താനും വി എൻ വാസവൻ മറന്നില്ല.     Read on deshabhimani.com

Related News