ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രതിരോധ കൂട്ടായ്മ നാളെ കോട്ടയം എസ് ഹരീഷിന്റെ 'മീശ' നോവലിന് എതിരായ വർഗീയ ഫാസിസ്റ്റുകളുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാസിസത്തിനെതിരേ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി ഹരീഷിന്റെ ജന്മനാടായ നീണ്ടൂരിൽ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കും. നീണ്ടൂർ പബ്ലിക്ക് ലൈബ്രറിയുടെയും ജനകീയ സാംസ്കാരിക വേദിയുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച നീണ്ടൂർ പ്രാവട്ടത്താണ് കൂട്ടായ്മ.  പകൽ രണ്ടിന്  പ്രാവട്ടം കവലയിൽ പ്രതിഷേധവരയും കവിയരങ്ങും നടക്കും.  മൂന്നിന്  നീണ്ടൂർ പബ്ലിക് ലൈബ്രറി ഹാളിൽ 'ആവിഷ്കാര സ്വാതന്ത്ര്യം വർത്തമാനകാല ഇന്ത്യയിൽ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എഴുത്തുകാരൻ സി  എസ് വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ സി എൽ തോമസ് മോഡറേറ്ററാകും.   വൈകിട്ട് അഞ്ചിന് പ്രാവട്ടം ചന്തമൈതാനിയിൽ സാംസ്കാരിക സമ്മേളനം കവി കെ സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്യും. അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷനാവും. കവി പ്രഭാവർമ മുഖ്യപ്രഭാഷണം നടത്തും.     Read on deshabhimani.com

Related News