സേവാഭാരതി പ്രവർത്തകൻ പിടിയിൽപാലാ സർക്കാർ ജനറൽ ആശുപത്രിയിൽ മദ്യലഹരിയിൽ എത്തി സ്ത്രീകളുടെ വാർഡിൽ രാത്രി അതിക്രമം നടത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ മർദികുകയും ചെയ്ത സേവാഭാരതി പ്രവർത്തകനെ പൊലീസ് അറസ്റ്റ‌് ചെയ്തു. കണ്ണൂർ സ്വദേശി പൂവരണി വാകമലയിൽ സുധീഷിനെ(32) യാണ് പാലാ പൊലീസ് അറസ്റ്റ‌് ചെയ്തത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലുള്ള ഭാര്യയുടെ അമ്മയെ കണാൻ ഇയാൾ മദ്യലഹരിയിൽ ഓട്ടോറിക്ഷ ഓടിച്ച് ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് ആശുപത്രിയിൽ എത്തിതയത്. ഇയാളുടെ ഭാര്യയും ഭാര്യാസഹോദരിയും രോഗിയുടെ സഹായത്തിനായി വാർഡിൽ ഉണ്ടായിരുന്നു. എന്നാൽ മദ്യലഹരിയിൽ വാർഡിൽ ബഹളംവച്ച ഇയാളെ നിയന്ത്രിക്കാൻ ശ്രമിച്ച നേഴ്സുമാരോടും മറ്റ് ജീവനക്കാരോടും താൻ കണ്ണൂർകാരനാണെന്നും സേവാഭാരതി പ്രവർത്തകനാണെന്നും പറഞ്ഞ് അസഭ്യവർഷവും ഭീഷണിയും മുഴക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ പിൻവാങ്ങി. എന്നാൽ സന്ദർശകർക്കുള്ള സമയം കഴിഞ്ഞിട്ടും പുറത്തുപോകാൻ തയ്യാറായില്ല. ഇതേതുടർന്ന് വാർഡിൽ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതോടെയാണ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചത്. തുർന്ന് എത്തിയ പൊലീസ് ഇയാളെ അറസ്റ്റ‌് ചെയ്യുകയായിരുന്നു. ഇയാൾ ഓടിച്ചെത്തിയ കെഎൽ 13 എസി 4749 ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.      Read on deshabhimani.com

Related News