6.66 കോടി ബാധ്യതയ്‌ക്ക‌് ഭരണസമിതി ഉത്തരവാദി  പാലാ   മീനച്ചിൽ റബർ മാർക്കറ്റിങ് പ്രോസസിങ് സഹകരണസംഘത്തിന്റെ പ്രതിസന്ധിയിൽ 6.66 കോടി രൂപയുടെ ബാധ്യതക്ക്  കേരള കോൺഗ്രസ് എം നേതാക്കളായ മുൻ പ്രസിഡന്റുമാരുൾപ്പെടെ 16  ഭരണസമിതിയംഗങ്ങളും അഞ്ച് മാനേജിങ് ഡയറക്ടർമാരും ഉത്തരവാദികളെന്ന്  അന്വേഷണ റിപ്പോർട്ട്. മുൻ എംപിമാരായ കേരള കോൺഗ്രസ് എം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോയി നടുക്കര, നിലവിലെ ജനറൽ സെക്രട്ടറി ജോയി എബ്രാഹം എന്നിവരും സംഘത്തിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  സംഘത്തിൽ വിവിധ രീതിയിലുണ്ടായ  ബാധ്യതകൾ, ഇടപാടുകൾ എന്നിവ വിലയിരുത്തിയാണ്  ഭരണസമിതിയംഗങ്ങളുടെ ബാധ്യത നിശ്ചയിച്ചിരിക്കുന്നത്. ഭരണസമിതിയുടെ നിരുത്തരവാദപരമായ നടപടികൾ മൂലമാണ് സംഘം പ്രതിസന്ധിയിലായതെന്ന്  മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിനുണ്ടാക്കിയ നഷ്ടത്തിന്മേൽ ഓരോരുത്തരുടെയും ബാധ്യതകൾ നിശ്ചയിച്ച്  ബാധ്യതയുടെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. സംഘവുമായി ഇടപാട് നടത്തിയ കർഷകരുൾപ്പടെയുള്ളവർക്ക്  കോടികളാണ് നൽകാനുള്ളത്. ഇതിന്റെ പേരിൽ വർഷങ്ങളായി ഇടപാടുകാർ പ്രക്ഷോഭ രംഗത്താണ്. കർഷകർക്കും ചെറുകിട സംഘങ്ങൾക്കും ഉൽപന്നങ്ങൾ നൽകിയ വകയിലാണ് പണം നൽകാനുള്ളത്. വർഷങ്ങളായി ജീവനക്കാർക്ക് ശമ്പളവും നൽകുന്നില്ല.      Read on deshabhimani.com

Related News