പനി വാർഡുകൾ ആരംഭിച്ചു കോട്ടയം പ്രളയം ബാധിച്ച പ്രദേശങ്ങളിൽ ഉണ്ടാകാനിടയുള്ള പനിയ്ക്കും മറ്റ് പകർച്ചവ്യാധികൾക്കും  ജാഗ്രതാപൂർവം ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ താലൂക്ക് ആശുപത്രികളിൽ പനിവാർഡുകൾ പ്രവർത്തനമാരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ‌് വർഗീസ് അറിയിച്ചു. പനി ബാധിച്ചെത്തുന്നവരെ നിരീക്ഷിക്കുന്നതിനും മറ്റ് രോഗസാധ്യത പരിശോധിക്കുന്നതിനുമുള്ള ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.  പ്രളയം നേരിട്ട 24 പഞ്ചായത്തുകളിൽ ആരംഭിച്ചിട്ടുള്ള  താൽകാലിക ആശുപത്രികളിലും പനിയ്ക്കും മറ്റ് പകർച്ച വ്യാധികൾക്കും ചികിത്സ നൽകി .പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിയിട്ടുള്ളവർക്കും എലിപ്പനി പ്രതിരോധ മരുന്ന് നൽകുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെയുള്ള എല്ലാ ആശുപത്രികളിലും പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം പ്രളയമേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്രതിരോധ ഗുളിക നൽകി വരുകയാണ്. ഒരാൾക്ക് ആഴ്ചയിൽ രണ്ട് ഗുളികകൾ എന്ന കണക്കിൽ ആറ് ആഴ്ചത്തേക്കുള്ള 12 ഗുളികകളാണ് നൽകുന്നത്. 75000 കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും ഈ സംഘത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായിട്ടുണ്ട്.  Read on deshabhimani.com

Related News