കശുവണ്ടിത്തൊഴിലാളികളുടെ മക്കൾക്ക‌് എംബിബിഎസ‌് പ്രവേശനംകൊല്ലം ഹൈക്കോടതി ഉത്തരവ‌് പ്രകാരം കശുവണ്ടിത്തൊഴിലാളികളുടെ മക്കളായ ഏഴ‌ു പേർക്ക‌് എംബിബിഎസ‌് പ്രവേശനം ലഭിച്ചു. കശുവണ്ടി വിക സന കോർപറേഷനിൽ തൊഴിലാളികളായ സുധാകുമാരി, സരസ്വതി എന്നിവരുടെ മക്കളായ എസ‌് സൂര്യ, ശാലിനി  ശിശുപാലൻ, കാപ്പക‌്സ‌് തൊഴിലാളി ലതയുടെ മകൾ ലേഷ‌്മാബാബു, സൺഫുഡ‌് കാഷ്യൂസിലെ ജയകുമാരിയുടെ മകൻ നിതീഷ‌്കുമാർ, വിഎൽസി കാഷ്യൂവിലെ ശോഭനയുടെ മകൾ ശ്രുതി, മാർക്ക‌് കാഷ്യൂ സിലെ ഉഷയുടെ മകൾ മനീഷാ മധു, മുന്നാ കാഷ്യൂസിലെ ദേവയാനിയുടെ മകൾ ലക്ഷ‌്മി എന്നിവർക്കാണ‌് പ്രവേശനം ലഭിച്ചത‌്. ഇഎസ‌്ഐ കോർപറേഷന്റെ ചെന്നൈ, ബംഗളൂരു, ഗുൽബർഗ, പാരിപ്പള്ളി മെഡിക്കൽകോളേജുകളിലാണ‌് പ്രവേശനം ലഭിച്ചത‌്.  കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ‌് ജയമോഹന്റെ നേതൃത്വത്തിലാണ‌് കുട്ടികൾക്ക‌് നിയമസഹായം ലഭ്യമാക്കിയത‌്. തൊഴിലാളികൾക്ക‌് നിശ‌്ചിത ഹാജർ ഇല്ലെന്ന പേരിലാണ‌് കുട്ടികൾക്ക‌് ഇഎസ‌്ഐ കോർപറേഷൻ എംബിബിഎസ‌് പ്രവേശനം നിഷേധിച്ചത‌്.  തൊഴിലാളികളുടെ കുട്ടികൾക്ക‌് ഉന്നതപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക‌് കൂടുതൽ പരിഗണന ലഭിക്കുമെന്ന‌് എസ‌് ജയമോഹൻ പറഞ്ഞു. കശുവണ്ടി വ്യവസായ മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ, തൊഴിൽ മന്ത്രി ടി പി രാമകൃഷ‌്ണൻ എന്നിവർ കുട്ടികളെ അഭിനന്ദനം അറിയിച്ചു. Read on deshabhimani.com

Related News