ഡിവൈഎഫ്ഐ എത്തിച്ചത് നാല‌് ലോഡ്അവശ്യവസ്തുക്കൾകൊല്ലം കാലവർഷക്കെടുതിയിൽ ദുരിതംപേറി ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ ഡിവൈഎഫ്ഐ നടത്തുന്ന നന്മയുടെ ഇടപെടൽ തുടരുന്നു. ആലപ്പുഴയിലേക്ക് തിങ്കളാഴ്ച ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി കയറ്റിവിട്ടത് നാല് വാഹനങ്ങളിലായി അരിയും പലവ്യഞ്ജന സാധനങ്ങളുമാണ്. ടോറസിലും ലോറികളിലുമായാണ് സാധനങ്ങൾ കയറ്റിവിട്ടത്. കെ സോമപ്രസാദ് എംപി ഫ്ളാഗ്ഓഫ് ചെയ്തു. ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ് എസ് ആർ അരുൺബാബു, സെക്രട്ടറി ആർ ബിജു, സംസ്ഥാന കമ്മിറ്റി അംഗം ആർ രാജേഷ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നസ്മൽ, സെക്രട്ടറി ആദർശ് എം സജി എന്നിവർ പങ്കെടുത്തു.  ആദ്യഘട്ടമായി കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ശനിയാഴ്ച ആറ് ലോറികളിലായി വിവിധ സാധനങ്ങൾ എത്തിച്ചിരുന്നു. വിവിധ ഏരിയ കമ്മിറ്റികൾ വഴി അരിയും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും വാഴക്കുലകളും വസ്ത്രങ്ങളും മരുന്നുകളും ശേഖരിച്ചുവരികയാണ്. കൂടാതെ ക്യാമ്പുകളിലേക്ക് പായ, പുതപ്പ്, ലുങ്കികൾ, നൈറ്റികൾ, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, അണുനാശിനി, കുപ്പിവെള്ളം എന്നിവയും ഡിവൈഎഫ്ഐ വളന്റിയർമാർ എത്തിക്കുന്നു.  ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐ വളന്റിയർമാർ നടത്തുന്ന സേവനവും തുടരുന്നു. ഭക്ഷണസാധനങ്ങൾ പാകം ചെയ്തുനൽകിയും ഭക്ഷണപ്പൊതികൾ ശേഖരിച്ചും ക്യാമ്പിൽ വിതരണം ചെയ്യുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ 24 മണിക്കൂറും ഡിവൈഎഫ്ഐ വളന്റിയർമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഡിവൈഎഫ്ഐ ഫേയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ച വളന്റിയർമാരുടെ പേരും മൊബൈൽ നമ്പരും ഏറെ സഹായമായി. Read on deshabhimani.com

Related News