ട്രെയിനുകൾ റദ്ദാക്കി; ബസുകളിൽ വൻ തിരക്ക‌്കൊല്ലം കൊല്ലം‐ പുനലൂർ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. തകർന്ന പാളങ്ങൾ പുനഃസ്ഥാപിച്ച് ഗതാഗതം ആരംഭിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.  തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്ക് ട്രെയിൻ സർവീസ് ഭാഗികമായിരുന്നു. കൊല്ലത്തുനിന്ന് പകൽ 3.30ന് ചെന്നൈ എഗ്മൂർ എക്സ്പ്രസും നാലിന് നാഗർകോവിൽ പാസഞ്ചറും ആറിന് മധുര പാസഞ്ചറും സർവീസ് നടത്തി. യാത്രാദുരിതത്തെതുടർന്ന് എറണാകുളത്തുനിന്ന് വൈകിട്ട് ആറിന് പുറപ്പെട്ട് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തിരുനെൽവേലി വഴി ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.  ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേ തുറന്നതോടെ പകൽ 11 മുതൽ ഒരു മണിക്കൂർ ദേശീയപാതയിൽ എറണാകുളം ഭാഗത്തുനിന്ന് കൊല്ലത്തേക്കും തിരികെയുമുള്ള വാഹനഗതാഗതം മുടങ്ങി.  ട്രെയിൻ സർവീസുകൾ നിർത്തിവച്ചതോടെ കെഎസ‌്ആർടിസി ബസുകളിൽ വൻ തിരക്കായിരുന്നു. മൂന്നുകണ്ണറ പാലത്തിനു സമീപം മണ്ണിടിഞ്ഞ് കൊല്ലം‐ തിരുമംഗലം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ‌്.    Read on deshabhimani.com

Related News