അഭിമന്യു സ്മാരക ലൈബ്രറിയിൽ ഗ്രന്ഥപ്പുരയുംഎഴുകോൺ വർഗീയവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ഓർമയ്ക്കായി ഇടുക്കി വട്ടവടയിൽ തയ്യാറാക്കുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറിയിലേക്ക് കൊല്ലം ഗ്രന്ഥപ്പുര സാംസ്കാരിക സമിതി പുസ്തകങ്ങൾ സംഭാവന ചെയ്തു. മടന്തകോട് ഗ്രന്ഥപ്പുര മാനവ വിഭവശേഷി വികസന അക്കാദമിയിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ ബിജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥപ്പുര സാസ്കാരിക സമിതി പ്രസിഡന്റ് വെള്ളിമൺ രവി അധ്യക്ഷനായി. ഗ്രന്ഥപ്പുര ഡയറക്ടർ മടന്തകോട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് ആർ അരുൺ ബാബു, നെടുവത്തൂർ ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ്, എൻ ബാലകൃഷ്ണപിളള, ഭരത് മുരളി എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങിയ പുസ്തകങ്ങൾ അഭിമന്യു സ്മാരക ലൈബ്രറിയ്ക്ക് കൈമാറും. Read on deshabhimani.com

Related News