അജിതകുമാരിയുടെ സ്വപ്ന ഗൃഹം സിപിഐ എം യാഥാർഥ്യമാക്കുന്നു

വീടിന്റെ കല്ലിടീൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ എസ് പ്രസന്നകുമാർ നിർവഹിക്കുന്നു


കുണ്ടറ  ഭയപ്പാടുകൂടാതെ കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങുകയെന്ന അജിതകുമാരിയുടെ ആഗ്രഹം സഫലമാകുന്നു. സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനത്തു നടപ്പിലാക്കുന്ന പാർപ്പിട പദ്ധതിയിലൂടെയാണ് അജിതകുമാരിയുടെ സ്വപ‌്നം യാഥാർഥ്യമാകുന്നത്. ഇളമ്പള്ളൂർ പഞ്ചായത്തിലെ ഞാലിയോട് വടവന ഏലായോടുചേർന്നുള്ള വെള്ളക്കെട്ടിലാണ് അജിതയുടെ തകർന്നുവീഴാറായ തെങ്ങുവിള വീട്. മരപ്പണിക്കാരനായ ഭർത്താവ് ദേവിദാസും പ്ലസ് ടു വിദ്യാർഥിനിയായ മകൾ അഞ്ജനയും അടങ്ങുന്നതാണ് അജിതയുടെ കുടുംബം. തകർന്നുവീഴാറായ വീട് മാറ്റിപ്പണിയണം എന്ന അജിതയുടെ ആഗ്രഹത്തിന് വർഷങ്ങൾ പഴക്കമുണ്ട്. ഇത് സ്വപ്നം മാത്രമായി അവശേഷിച്ച സാഹചര്യത്തിലാണ്  പാർടി പ്രവർത്തകർ സഹായഹസ്തവുമായെത്തിയത്. സിപിഐ എം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഒരു ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വീട് നിർമിച്ചുനൽകുക’ എന്ന നയത്തിന്റെ ഭാഗമായാണ് അജിതക്ക് വീടൊരുക്കുന്നത്.  ഇളമ്പള്ളൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അജിതക്ക് വീട് നിർമിച്ചു നൽകുന്നത്. കുണ്ടറ ഏരിയ കമ്മിറ്റിയുടെ സഹായത്തോടെ ഇത്തരത്തിൽ ഒമ്പതു വീടുകൾ മേഖലയിൽ നിർമിക്കുന്നു.  നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. വീടിന്റെ കല്ലിടീൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ എസ് പ്രസന്ന കുമാർ നിർവഹിച്ചു. നിർമാണ സമിതി ചെയർമാൻ ഡി ദിനേശ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ, സി സോമൻ പിള്ള, ബി സുജീന്ദ്രൻ, പി ആർ രാജശേഖരൻ പിള്ള, സുജാത മോഹൻ, ജി പ്രസന്നൻ, തുളസീദാസൻ പിള്ള, ബ്ലോക്ക്  പഞ്ചായത്ത‌് അംഗം ജയ, പഞ്ചായത്ത് അംഗം രഞ്ജിനി, അനിൽ കുമാർ, പശുപാലൻ, നാരായണ പിള്ള എന്നിവർ പങ്കെടുത്തു.നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്   ജോസുകുട്ടി ദിനമായ നവംബർ 26 നു വീടിന്റെ താക്കോൽദാനം നിർവഹിക്കും. Read on deshabhimani.com

Related News