കാഷ്യു കോർപറേഷൻ ‘സുഫലം’ പദ്ധതിക്ക‌് തുടക്കമായി

‘സുഫലം പദ്ധതിയുടെ ഉദ‌്ഘാടനം കണ്ണനല്ലൂർ ഫാക്ടറിയിൽ മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ നിർവഹിക്കുന്നു


കൊല്ലം കാഷ്യു കോർപറേഷന്റെ 30 ഫാക്ടറികളിലായി തരിശായി കിടക്കുന്ന 50 ഏക്കർ സ്ഥലത്ത‌് ജൈവ പച്ചക്കറി കൃഷിയിലൂടെ 350 ടൺ പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ട‌് ‘സുഫലം’ പദ്ധതി ആരംഭിച്ചു. ജനങ്ങൾക്ക‌് സുലഭമായി പച്ചക്കറി ലഭ്യമാക്കുകയും തൊഴിലാളികൾക്ക‌് തൊഴിൽദിനങ്ങൾ വർധിപ്പിക്കുകയുമാണ‌് പദ്ധതിയുടെ ലക്ഷ്യം. ‘സുഫലം പദ്ധതിയുടെ ഉദ‌്ഘാടനം മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ കോർപറേഷന്റെ കണ്ണനല്ലൂർ ഫാക്ടറിയിൽ നിർവഹിച്ചു.  കശുമാവ‌്കൃഷി വികസന ഏജൻസി ഹോർട്ടികോർപ‌്, കൃഷി ഡിപ്പാർട്ടുമെന്റ‌്, ഹരിതമിഷൻ ഉൾപ്പെടെയുള്ളവരുടെ സഹായം ഉറപ്പാക്കിയാണ‌് സുഫലം പദ്ധതി ആരംഭിച്ചത‌്. 20 സെന്റ‌ു വീതം അടങ്ങുന്ന 200 ഗ്രൂപ്പുകളാക്കി തരിശുസ്ഥലം തട്ടുതിരിച്ച‌് 20 സെന്റിൽ 20 കശുമാവ‌്തൈ നടും. ഇടവിളയായി പച്ചക്കറിയും കൃഷി ചെയ്യും. പരിചരണം താൽപ്പര്യമുള്ള  കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക‌് പ്രത്യേക പരിശീലനവും നൽകും. ഈ വർഷം അഞ്ചുലക്ഷം കശുമാവ‌്തൈകൾ അധികമായി ഉൽപ്പാദിപ്പിക്കുന്നതിനാണ‌് ലക്ഷ്യമിടുന്നത‌്. ഗ്രോബാഗ‌് നിർമാണവും തുടങ്ങി. കാഷ്യു കോർപറേഷൻ ചെയർമാൻ എസ‌് ജയമോഹൻ അധ്യക്ഷനായി. കാപ്പക‌്സ‌് ചെയർമാൻ പി ആർ വസന്തൻ, കശുമാവ‌് കൃഷി വികസന ഏജൻസി ചെയർമാൻ സിരീഷ‌്, ഭരണസമിതി അംഗങ്ങളായ ജി ബാബു, അഡ്വ. കാഞ്ഞിരവിള അജയകുമാർ, മുഖത്തല ബ്ലോക്ക‌്പഞ്ചായത്ത‌് പ്രസിഡന്റ‌് രാജീവ‌്, തൃക്കോവിൽവട്ടം പഞ്ചായത്ത‌ു പ്രസിഡന്റ‌് സുലോചന, ജില്ലാ പഞ്ചായത്ത‌് അംഗം ഷെർളി സത്യദേവൻ, പഞ്ചായത്ത‌് അംഗം ഷൈലജ, കൃഷിഓഫീസർ പ്രേംലാൽ എന്നിവർ പങ്കെടുത്തു. മാനേജിങ‌് ഡയറക്ടർ രാജേഷ‌് കൃഷ‌്ണൻ സ്വാഗതവും പേഴ‌്സണൽ മാനേജർ അജിത‌് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News