കാഷ്യൂ കോർപറേഷൻ ‘സുഫലം’ പദ്ധതി നടപ്പാക്കുംകൊല്ലം കാഷ്യൂ കോർപറേഷന്റെ 30 ഫാക്ടറിയിലായി തരിശായിക്കിടക്കുന്ന 50 ഏക്കർ സ്ഥലത്ത‌് ജൈവ പച്ചക്കറി കൃഷിയിലൂടെ 350 ടൺ പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ട‌് ‘സുഫലം’ പദ്ധതി നടപ്പാക്കുന്നു. പ്രകൃതിക്ഷോഭത്തെ തുടർന്ന‌് കടുത്ത ക്ഷാമം പച്ചക്കറി വിളകൾക്കുണ്ടായ സാഹചര്യത്തിലാണ‌് കോർപറേഷന്റെ പച്ചക്കറി കൃഷി. ജനങ്ങൾക്ക‌് സുലഭമായി പച്ചക്കറി ലഭ്യമാക്കുകയും തൊഴിലാളികൾക്ക‌് തൊഴിൽദിനങ്ങൾ വർധിപ്പിക്കുകയുമാണ‌് പദ്ധതിയുടെ ലക്ഷ്യം. കൊട്ടിയം ഫാക്ടറിവളപ്പിൽ ആരംഭിച്ച കശുമാവ‌് നേഴ‌്സറിയും പച്ചക്കറി, മരച്ചീനി കൃഷിയും വലിയ ലാഭം ഉണ്ടാക്കി. തൊഴിലാളികൾക്ക‌് കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു.  കശുമാവ‌് തൈ ഉൽപ്പാദനത്തിലൂടെ കോർപറേഷന‌് 50 ലക്ഷത്തോളം രൂപ ലഭിച്ചു. 2500 ഏക്കർ സ്ഥലത്ത‌് കശുമാവ‌് കൃഷിക്ക‌് ആവശ്യമായ രണ്ട‌ു ലക്ഷം അത്യുൽപ്പാദന ശേഷിയുള്ള തൈകൾ ഉൽപ്പാദിപ്പിച്ചു നൽകി. കശുമാവുകൾ ഈ വർഷം മുതൽ പൂത്തുതുടങ്ങും. നേഴ‌്സറിയിലും മറ്റു കൃഷിയിലും ഏർപ്പെട്ട തൊഴിലാളികൾക്ക‌് 300 ദിവസം വരെ ജോലി ലഭിച്ചു. കോർപറേഷന‌് 20 ലക്ഷം രൂപ ലാഭം ഉണ്ടാക്കാനും തൊഴിലാളികൾക്ക‌ു ലഭിക്കുന്ന മരച്ചീനികൃഷിയും നടത്തും. കാടുകയറി കിടക്കുന്ന മൊത്തം പാഴ‌്മരങ്ങളിലും കുരുമുളക‌് നട്ടുവളർത്തുന്നതിനും കർഷകർക്ക‌് കുരുമുളക‌് വള്ളിച്ചെടികൾ ലഭ്യമാക്കാനും പദ്ധതി തയ്യാറാക്കി. ‘സുഫലം’ പദ്ധതി മന്ത്രി ജെ മേഴ‌്സിക്കുട്ടിയമ്മ  11ന‌് ഉദ‌്ഘാടനംചെയ്യും. കശുമാവ‌് വികസന ഏജൻസി, ഹോർട്ടികോർപ‌്, കൃഷി വകുപ്പ‌്, ഹരിതമിഷൻ ഉൾപ്പെടെയുള്ളവരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട‌്.  20 സെന്റ‌് വീതം അടങ്ങുന്ന 200 ഗ്രൂപ്പുകളാക്കി തരിശ‌ുസ്ഥലം മാറ്റും.  20 സെന്റിൽ 20 കശുമാവ‌് തൈ നടും.  ഇടവിളയായി പച്ചക്കറിയും കൃഷി ചെയ്യും. പരിചരണത്തിൽ താൽപ്പര്യമുള്ള കശുവണ്ടി ഫാക്ടറിത്തൊഴിലാളികൾക്ക‌് പ്രത്യേക പരിശീലനവും  നൽകും. ഈ വർഷം അഞ്ച‌ു  ലക്ഷം കശുമാവ‌് തൈകൾ അധികമായി ഉൽപ്പാദിപ്പിക്കും. ഗ്രോബാഗ‌് നിർമാണം പ്രത്യേകമായി ആരംഭിക്കുമെന്നും ചെയർമാൻ എസ‌് ജയമോഹൻ അറിയിച്ചു. Read on deshabhimani.com

Related News