വിവാഹവേദിയിൽനിന്ന് ദുരിതാശ്വാസത്തിന‌് സ്വർണവള

വിവാഹവേദിയിൽ അഡ്വ. എസ്‌ ഷബീറും ഭാര്യ റംസിയും സ്വർണവള സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ബാലഗോപിന്‌ കൈമാറുന്നു


കൊല്ലം റെഡ് വളന്റിയർ ജില്ലാ ക്യാപ്റ്റൻ അഡ്വ. എസ് ഷബീർ , ഭാര്യ റംസി  എന്നിവർ കല്യാണമണ്ഡപത്തിൽ  പ്രളയദുരിതബാധിതർക്ക‌് സഹായമായി സ്വർണവള നൽകി.  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ  സ്വർണവള ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, എം നൗഷാദ് എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് ആർ അരുൺബാബു, സെക്രട്ടറി ആർ ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ രാജേഷ്, രഞ‌്ജു സുരേഷ്, കെ എസ് ബിനു, എസ് പ്രസാദ് എന്നിവർ പങ്കെടുത്തു.  കൂട്ടിക്കട താഴത്തുചേരി  ഷെമീർ മൻസിലിൽ എം ഷറഫുദീന്റെയും ലത്തീഫയുടെയും മകനായ  ഷബീർ ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് ജോയിന്റ് സെക്ര ട്ടറി, സിപിഐ എം അരിവാൾമുക്ക് ബ്രാഞ്ച‌് സെക്രട്ടറി  എന്നീ നിലകളിൽ പ്രവർ ത്തിക്കുന്നു. വർക്കല മുട്ടപ്പലം സ്വാലിഹ മൻസിലിൽ സുനോഫർ  റഹീമിന്റെയും റസീന യുടെയും മകളായ റംസി  എൻജിനിയറിങ‌് വിദ്യാർഥിനിയാണ്. Read on deshabhimani.com

Related News