രാജധാനി ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉദ്ഘാടനം ഇന്ന്കരുനാ​ഗപ്പള്ളി രാജധാനി ​ഗോൾഡ് ആൻഡ് ഡയമണ്ട്സി​ന്റെ കരുനാ​ഗപ്പള്ളി കെഎസ്ആർടിസി ബസ‌്സ്റ്റേഷന് സമീപം പുതിയ ഷോറും ശനിയാഴ്ച പകൽ 11.30ന് നടൻ ദുൽഖർ സൽമാൻ ഉദ്ഘാടനംചെയ്യും. ആർ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. നാലുനിലയിൽ 12,000 സ്ക്വയർഫീറ്റ് വിസ്തൃതിയിലുള്ള ഷോറൂമിൽ വിവാഹാഭരണങ്ങളുടെയും  ഡയമണ്ടുകളുടെയും വിപുലമായ കലക‌്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്.  വിദ​ഗ‌്ധരുടെ സാന്നിധ്യത്തിൽ വിവാഹ വസ്ത്രത്തോടൊപ്പം  ആഭരണങ്ങൾ അണിഞ്ഞ് ട്രയൽ നോക്കാനുള്ള ‘ബ്രൈഡൽ മേക്ക് ഓവർ സ്റ്റുഡിയോ’ കേരളത്തിൽതന്നെ ആദ്യത്തേതാണ്.  ആഭരണങ്ങളുടെ പ്രത്യേക കലക‌്ഷനൊപ്പം റോസ് ​ഗോൾഡ്, വൈറ്റ് ​ഗോൾഡ്, ആ​ന്റിക‌് ആൻഡ് ട്രെ​ന്റി കലക‌്ഷനുകൾ, വജ്രാഭരണങ്ങൾ എന്നിവയുടെ പ്രത്യേക വിഭാ​​ഗങ്ങൾ രാജധാനിയിലുണ്ട്. വിവാഹ സമ്മാനങ്ങൾക്കും ലോകോത്തര ബ്രാ​ന്റഡ് വാച്ചുകൾക്കുമുള്ള ​ഗിഫ്റ്റ് വേൾഡ് നടി അനു സിത്താര ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വേളയിലെ വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും. തുടർന്ന് ആദ്യ പത്തു ദിവസങ്ങളിലെ വിവാഹ പർച്ചേസുകൾക്ക് വണ്ടർലാ, മൂന്നാർ, കുമരകം, വൈത്തിരി, ബംഗളൂരു, മണാലി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഹണിമൂൺ പാക്കേജുകൾ വിവിധ വിഭാ​ഗങ്ങളിലായി സമ്മാനമായി നൽകുന്നതാണ്. മലേഷ്യൻ ട്രിപ്പാണ് ബംബർ സമ്മാനം. ഇതോടൊപ്പം സ്വർണവർഷ എന്ന പേരിൽ 11 മാസം ദൈർഘ്യമുള്ള സ്വർണസമ്പാദ്യ പദ്ധതിയും രാജധാനി അവതരിപ്പിക്കുന്നു. Read on deshabhimani.com

Related News