നവകേരളം ഭാഗ്യക്കുറി: ജില്ലാതല പ്രകാശനം നടത്തികൊല്ലം പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന്റെ  ഭാഗമായി പുറത്തിറക്കുന്ന നവകേരളം ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. എം നൗഷാദ് എംഎൽഎ ഭാഗ്യക്കുറി ഏറ്റുവാങ്ങി.  മന്ത്രി കെ രാജു ഭാഗ്യക്കുറി ഏജന്റ് ഉഷാകുമാരിക്ക് നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. കേരളം പുനർസൃഷ്ടിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് 250 രൂപയുടെ നവകേരളം ഭാഗ്യക്കുറി പുറത്തിറക്കിയതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി എല്ലാവരും ഭാഗ്യക്കുറി വാങ്ങണം. ഇതുവഴി കിട്ടുന്ന ലാഭം ദീർഘകാലാടിസ്ഥാനത്തിലുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽനിന്ന് കരകയറാൻ സാമ്പത്തിക സഹായം അനിവാര്യമാണെന്ന്  മന്ത്രി കെ രാജു പറഞ്ഞു. വീടില്ലാതായവർക്ക് നഷ്ടപരിഹാരം നൽകാനും പൊതുവിലുള്ള നാശനഷ്ടങ്ങൾ പരിഹരിക്കാനും സർക്കാർ എല്ലാ മാർഗങ്ങളും തേടുകയാണ്.  എംപി മാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ സോമപ്രസാദ്, എംഎൽഎമാരായ എം മുകേഷ്,  ജി എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, ആർ രാമചന്ദ്രൻ, എൻ വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ രാധാമണി, കലക്ടർ  എസ് കാർത്തികയേൻ, സബ് കലക്ടർ എസ് ചിത്ര, ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ് ഇന്ദിരാദേവി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി കെ ഗോപൻ തന്റെ പുസ്തകത്തിനു ലഭിച്ച റോയൽറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള  സംഭാവനയായി മന്ത്രി ജെ  മേഴ്‌സിക്കുട്ടിഅമ്മയ്ക്കു കൈമാറി. Read on deshabhimani.com

Related News