അഖിലേന്ത്യ ജാഥ തടഞ്ഞതില്‍ പ്രതിഷേധിച്ച‌് എസ്എഫ്ഐ മാർച്ച്

എസ്എഫ്ഐ അഖിലേന്ത്യ ജാഥ തമിഴ്നാട് പൊലീസ് തിരുനെൽവേലിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൊല്ലത്ത്‌ നടത്തിയ പ്രകടനം


കൊല്ലം എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു നയിച്ച അഖിലേന്ത്യ ജാഥ സംഘപരിവാര്‍ നേതാക്കളുടെ ആവശ്യപ്രകാരം തമിഴ്നാട് പൊലീസ് തിരുനെൽവേലിയിൽ  തടഞ്ഞതിൽ പ്രതിഷേധിച്ച് നിശ്ശബ്ദമാക്കാനാകില്ല... പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.  മാർച്ച് എസ്എഫ്ഐ  ജില്ലാ സെക്രട്ടറി ആദർശ് എം സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് നെസ്മൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി അഞ്ജുകൃഷ്ണ,  ജെ ജയേഷ്, യു പവിത്ര തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് നിധിൻ നന്ദി പറഞ്ഞു. Read on deshabhimani.com

Related News