പത്തനംതിട്ട ജില്ലയിൽ 4 പഞ്ചായത്തിലെ ശുചീകരണ, പുനർനിർമാണ പ്രവർത്തനം സിപിഐ എം ഏറ്റെടുക്കുംകൊല്ലം സിപിഐ എം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ 4000 വളന്റിയർമാരെ നിയോഗിച്ച‌് പത്തനംതിട്ട ജില്ലയിൽ പ്രളയബാധിതമായ നാല‌് പഞ്ചായത്തുകളിലെ ശുചീകരണ, പുനർനിർമാണ പ്രവർത്തനം ഏറ്റെടുക്കും. ജില്ലാകമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരും പത്തനംതിട്ട ജില്ലയിലെ പാർടി ഘടകങ്ങളും നേതൃത്വം നൽകും. കൊല്ലം, കൊല്ലം ഈസ്റ്റ‌്, ചാത്തന്നൂർ, കൊട്ടിയം,കുണ്ടറ, അഞ്ചാലുംമൂട‌് ഏരിയ കമ്മിറ്റികൾ തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലും ചവറ, കരുനാഗപ്പള്ളി, കുന്നത്തൂർ, ശൂരനാട‌് ഏരിയ കമ്മിറ്റികൾ ആറന്മുള പഞ്ചായത്തിലും നെടുവത്തൂർ, കൊട്ടാരക്കര, ചടയമംഗലം, കടയ‌്ക്കൽ ഏരിയ കമ്മിറ്റികൾ പെരിങ്ങര പഞ്ചായത്തിലും അഞ്ചൽ, പുനലൂർ, കുന്നിക്കോട‌്, പത്തനാപുരം ഏരിയകമ്മിറ്റികൾ റാന്നി പഞ്ചായത്തിലും ശുചീകരണ, പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തും.  ജില്ലാകമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ അധ്യക്ഷനായി.  സെക്രട്ടറി എസ‌് സുദേവൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എൻ ബാലഗോപാൽ, പി കെ ഗുരുദാസൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News