വാഹന പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു



കൊല്ലം  മോട്ടോർ തൊഴിലാളികൾ ചൊവ്വാഴ‌്ച  നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് സി ഐ ടി യു   ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ഇന്ത്യയിലെ മോട്ടോർ വ്യവസായം തകർക്കും. മോട്ടോർ മേഖലയിലെ പണിയെടുക്കുന്ന തൊഴിലാളികൾ തൊഴിൽ രഹിതാക്കുവാനേ ഇത് ഉപകരിക്കു. എല്ലാ മോട്ടോർ തൊഴിലാളികളും പണിമുടക്കി പ്രകടനത്തിൽ അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി എസ്.ജയമോഹനും പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പും  അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News