അക്ഷരലക്ഷം പരീക്ഷ: ഒന്നാം ഘട്ടത്തിനു തുടക്കമായികൊല്ലം 2021ഓടെ പരിപൂർണ സാക്ഷരതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷൻ  നടത്തിയ അക്ഷരലക്ഷം പരീക്ഷ ഒന്നാം ഘട്ടം ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി  നിർവഹിച്ചു. കുലശേഖപുരം സാംസ്‌കാരിക നിലയം തുടർവിദ്യാകേന്ദ്രത്തിൽ പഞ്ചായത് പ്രസിഡന്റ് ശ്രീലേഖ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധർമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ, ബിഡിഒ അജയകുമാർ, ജില്ലാ കോ ഓർഡിനേറ്റർ സി കെ പ്രദീപ്കുമാർ, അസി. കോ ഓർഡിനേറ്റർ ആർ അജിത്കുമാർ, പ്രേരക് ഷീനറാണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News