മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന‌് അനുമതിയായിചടയമം​ഗലം ബ്ലോക്ക് ആസ്ഥാനത്ത് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് പ്രത്യേക നിയമസഭാ സമ്മേളനം അനുമതി നൽകി. സ്റ്റേഡിയത്തിനോട് ചേർന്നുളള 60 സെന്റിൽ പത്തുകോടി രൂപ ചെലവലിൽ  സംസ്ഥാന ഹൗസിങ‌് ബോർഡാണ് നിർമിക്കുന്നത‌്. സിവിൽ സ്റ്റേഷൻ പൂർത്തിയാകുന്നതോടെ സർക്കാർ ഓഫീസുകൾ ഇവിടെ പ്രവർത്തിക്കും. സബ‌് ട്രഷറിയുടെ നിർമാണത്തിനായി 10 സെന്റ‌്  കൈമാറുന്നതിനുളള നടപടികളും ഇതോടൊപ്പം പൂർത്തീകരിക്കും. Read on deshabhimani.com

Related News