പൊലീസിനെ ആക്രമിച്ച ഡോക്ടർമാരെയും ബന്ധുവിനെയും അറസ‌്റ്റ‌് ചെയ‌്തുചടയമംഗലം    മദ്യപിച്ച് തെരുവിൽ ബഹളമുണ്ടാക്കിയ  രണ്ട് യുവഡോക്ടർമാരെയും, സുഹൃത്തിനെയും ചടയമംഗലം പൊലീസ് അറസ്റ്റ‌് ചെയ്തു.   കിളിമാനൂർ കൊടുവഴനൂർ എസ്എസ് റസിഡൻസിൽ  ഡോക്ടർമാരായ ഷാൻ  (32) ഷംനാദ് (30) പോരേടം, പാലവിള വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ലസ്ലി (34) എന്നിവരെയാണ് അറസ്റ്റ‌് ചെയ്തത്.   ഞായറാഴ‌്ച അർധരാത്രിയിൽ   പോരേടം ഗണപതിക്ഷേതത്തിനു സമീപം റോഡിൽ പരസ്യമായി അസഭ്യം വിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നതിനിടയിൽ പട്രോളിങ്ങിനെത്തിയ  പൊലീസിനെ ആക്രമിക്കുകയായിരുന്നു. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ‌് ചെയ്തു. വെഞ്ഞാറംമുട് ഗോകുലം മെഡിക്കൽ കോളേജിലും മറ്റൊരാൾ കടയ്ക്കൽ അറഫാ മെഡിക്കൽ സെന്റർ ആശുപത്രിയിലും ഡോക്ടർമാരാണ്. Read on deshabhimani.com

Related News