വർഗീയതയ്ക്കെതിരെ എൽഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗം

എൽഡിഎഫ് കൊട്ടാരക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


കൊട്ടാരക്കര വർഗീയതയ്ക്കെതിരെ എൽഡിഎഫ് കൊട്ടാരക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ എസ് ഇന്ദുശേഖരൻനായർ അധ്യക്ഷനായി.  സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. വി രവീന്ദ്രൻനായർ സ്വാഗതം പറഞ്ഞു. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, പി കെ ഗുരുദാസൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, ബി രാഘവൻ, ജില്ലാസെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം, സിപിഐ ജില്ലാസെക്രട്ടറി അനിരുദ്ധൻ, ചന്ദ്രഹാസൻ, എ ഷാജു, ജേക്കബ് വർഗീസ് വടക്കേടത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News