നവകേരള സൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം : കൂടുതൽ സംഘടനകൾ രംഗത്ത്‌

ദുരിതാശ്വാസ നിധിയിലേക്ക്‌ റിലയൻസ്‌ ഫൗണ്ടേഷന്റെ 21 കോടി രൂപ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറുന്നു


‘നവകേരള സൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം’ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം തരംഗമാകുന്നു. സർക്കാർ, അർധസർക്കാർ, സ്വകാര്യ കമ്പനി ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകാൻ രംഗത്തെത്തി. സംസ്ഥാനത്തെ ഐഎഎസ‌് ഉദ്യോഗസ്ഥർ ഒരുമാസത്തെ ശമ്പളം  ദുരിതാശ്വാസനിധിയിലേക്കു നൽകും. കെഎസ‌്ഇബി വർക്കേഴ‌്സ‌് ഫെഡറേഷൻ സിഐടിയു അംഗങ്ങളായ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകുമെന്ന‌് സംസ്ഥാന പ്രസിഡന്റ‌് എളമരം കരീം എംപി, ജനറൽ സെക്രട്ടറി കെ ജയപ്രകാശ‌് എന്നിവർ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്ക‌് എംപ്ലോയീസ‌് ഫെഡറേഷനിൽ അംഗങ്ങളായ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകും. ഡെപ്യൂട്ടി സ‌്പീക്കർ വി ശശിയുടെ ഓഫീസ‌് ജീവനക്കാരും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ അംഗങ്ങളും ഒരുമാസത്തെ ശമ്പളം നൽകും. മുഴുവൻ ജീവനക്കാരും  ഒരുമാസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി അഭ്യർഥിച്ചു.   Read on deshabhimani.com

Related News