വള്ളിക്കാവ്‌ ആശ്രമത്തിൽനിന്നും കാണാതായ അമേരിക്കൻ മലയാളിയുടെ മൃതദേഹം കണ്ടെത്തികരുനാഗപ്പള്ളി > വള്ളിക്കാവ് അമൃതപുരി ആശ്രമത്തിൽ നിന്നും കാണാതായ അമേരിക്കൻ പൗരത്വമുള്ള മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം,മയ്യനാട്, മണി ഭവനത്തിൽ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ 26നാണ് ഇയാളെ ആശ്രമത്തിൽ നിന്നും കാണാതാവുന്നത്. അമേരിക്കൻ പൗരത്വമുള്ള ഇയാൾ ഏറെ നാളായി ആശ്രമത്തിൽ കഴിഞ്ഞുവരികയായിരുന്നു. ബുദ്ധി വളർച്ച അല്പം കുറവുള്ള ഇയാളെ കണ്ടെത്താൻ പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ചയാണ്‌  വള്ളിക്കാവ് ജംഗ്ഷനു തെക്ക് ഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്‌. .അധികം ആരോടും സംസാരിക്കുന്ന സ്വഭാവമില്ലാത്ത ഇയാൾ സ്ഥിരമായി ഈ ഭാഗത്ത് വന്നിരിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.കരുനാഗപ്പള്ളി സിഐ ഷാഫി മുഹമ്മദിന്റെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.   Read on deshabhimani.com

Related News