ഇടുക്കിയിൽ ജലനിരപ്പ്‌ 2397.20 അടിമഴ കുറയുന്നതിന്‌ ആനുപാതികമായി ഇടുക്കി സംഭരണിയിലെ വെള്ളവും കുറഞ്ഞുതുടങ്ങി. ബുധനാഴ്‌ച ജലനിരപ്പ്‌ 2397.20 അടിയിലെത്തി. ചൊവ്വാഴ്‌ചയിത്‌ 2397.88 അടിയായിരുന്നു. ഇപ്പോഴും ചെറുതോണിയിലെ മൂന്ന്‌ ഷട്ടർ തുറന്നുതന്നെയാണുള്ളത‌്. രണ്ട്‌, മൂന്ന്‌, നാല്‌ ഷട്ടറുകളിലൂടെ 200 ക്യുമെക്‌സ്‌ വെള്ളമാണ്‌ ഒഴുക്കിവിടുന്നത്‌. ഒന്ന്‌, അഞ്ച്‌ ഷട്ടറുകൾ അടച്ചിട്ടുണ്ട്‌. സംഭരണിയിലിപ്പോൾ ശേഷിയുടെ 94 ശതമാനം വെള്ളമുണ്ട‌്. മണിക്കൂറിൽ സംഭരണിയിലേക്ക്‌ ഒഴുകിയെത്തുന്നത്‌ 129 ക്യുമെക്‌സ‌് വെള്ളമാണ‌്. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം പരമാവധി നടക്കുന്നു. ഉൽപാദനത്തിനും ചെറുതോണി അണക്കെട്ടിലെ ഷട്ടറിലൂടെ ഒഴുക്കിവിടുന്നതിനും ശേഷം സംഭരണിയിൽ ജലനിരപ്പ‌് കുറഞ്ഞുവരികയാണ്‌. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ബുധനാഴ്ച വൈകിട്ട് അഞ്ചിന് 138.25 അടിയായി കുറഞ്ഞു. രാവിലെ ആറിന് 138.47 അടിയായിരുന്നു. 24 മണിക്കൂറിനിടെ സെക്കൻഡിൽ 1449 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് 2206 ഘനയടി വീതം സെക്കൻഡിൽ കൊണ്ടുപോയി. അണക്കെട്ട് പ്രദേശത്ത് 10.4 മില്ലിമീറ്ററും തേക്കടിയിൽ 11.4 മില്ലിമീറ്ററും മഴ പെയ്തു. Read on deshabhimani.com

Related News