കപ്പലിടിച്ച‌് ബോട്ട‌് തകർന്ന സംഭവം: നഷ്ടപരിഹാരം ഉറപ്പാക്കണംകൊച്ചി > കപ്പലിടിച്ച‌് ബോട്ടുമുങ്ങി മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന‌് നഷ‌്ടപരിഹാരം ലഭിക്കാതെ കപ്പൽ വിട്ടു കൊടുക്കരുതെന്ന‌് ബോട്ട‌് ഓണേഴ‌്സ‌് കോ‐ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കപ്പൽ ജീവനക്കാരെ അറസ‌്റ്റ‌് ചെയ‌്തെങ്കിലും നിസാര വകുപ്പ‌് ചുമത്തി കേസെടുത്തതിനാൽ ജാമ്യത്തിൽ വിട്ടു. ഇപ്പോൾ കപ്പൽ വിട്ടുകിട്ടാൻ ഉടമ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും കോ‐ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ വി വി ഗിരീഷ‌് വാർത്താ സമ്മേ‌ളനത്തിൽ പറഞ്ഞു. എന്നാൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക‌് അർഹമായ നഷ‌്ടപരിഹാരം ലഭ്യമാക്കാതെ കപ്പൽ വിട്ടു കൊടുക്കരുതെന്നും ഗിരീഷ‌് പറഞ്ഞു. അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി പോൾസന്റെ ഭാര്യ ആൻ ജെമിലി, തകർന്ന ബോട്ട‌ിന്റെ ഉടമ പി ബി സാംബൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ആഗസ‌്ത്‌ ഏഴിനാണ‌് മുനമ്പത്തു നിന്നുപോയ ‘ഓഷ്യാനിക‌്’ എന്ന ബോട്ടിൽ ദേശ‌്ശക്തി എന്ന കപ്പലിടിച്ചത‌്‌. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ രക്ഷിച്ചു.  അഞ്ച‌് പേരുടെ മൃതദേഹം കണ്ടെത്തി. ഇനിയും ഏഴുപേരെ കണ്ടെത്താനുണ്ട‌്.   Read on deshabhimani.com

Related News