കാർ തോട്ടിലേക്ക‌ു മറിഞ്ഞു; ആളപായമില്ലകോതമംഗലം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു ആളപായമില്ല. പൂയംകുട്ടി കുറ്റിയാംചാലിൽ  ആണ് നിയന്ത്രണം വിട്ടു കാർ തോട്ടിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്നവർ രക്ഷപെട്ടു. പൂയംംകുട്ടി സ്വദേശിമടത്തിനാൽ ഷാജിയുടെതാണ്   കാർ.  കുടുംബമായി സഞ്ചരിച്ച കാർ  പത്തടിയോളം താഴ്ച്ചയിലുള്ള തോട്ടിലക്ക‌് മറിയുകയായിരു. നിയന്ത്രണം വിട്ട കാർ എതിരെ വന്ന ഓട്ടോയിൽ ഇടിച്ച ശേഷം തോട്ടിലേക്ക് കൂപ്പുകുത്തിവീഴുകയായിരുന്നു. കാറിലുള്ള നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ പുറത്തിറക്കിയത്.  തോട്ടിൽ മഴക്കാലത്ത് ശക്തമായി കുത്തെഴുക്കുണ്ടാകാറുണ്ട്   റോഡിന് സംരക്ഷണ ഭിത്തിയില്ലത്തതും അമിത വളവും ആണ് അപകടത്തിന് കാരണം. വളവുകൾ നിവർത്തി  റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്നും അപകട ഭീഷണി ഒഴിവാക്കാൻ  അടിയന്തിരമായി  പരിഹാരം ഉണ്ടാകണമെന്ന് പ്രദേവാസികൾ പറഞ്ഞു. Read on deshabhimani.com

Related News