സിമന്റ‌് ടെർമിനൽ പ്ലാന്റിന‌് മുന്നിൽ തൊഴിലാളികൾ സത്യഗ്രഹം നടത്തിമട്ടാഞ്ചേരി തൊഴിലാളിവിരുദ്ധനടപടിയിൽ പ്രതിഷേധിച്ച്  ഐലന്റിലെ അംബുജാ സിമന്റ് ടെർമിനൽ പ്ലാന്റിനുമുന്നിൽ തൊഴിലാളികൾ 48 മണിക്കൂർ സത്യഗ്രഹം നടത്തി. കൊച്ചിൻ പോർട്ട് ലേബർ യൂണിയൻ, കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. സിമൻറ് വിഭാഗം തൊഴിലാളികൾക്ക് ഹെഡ്‌ലോഡ് വെൽഫെയർ ബോർഡ് അംഗീകരിച്ച 25% കൂലിവർദ്ധന നടപ്പിലാക്കുക, പ്ലാന്റിൽ വർക്ക് ചെയ്യുന്ന കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കരാർസമ്പ്രദായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിലവിൽ സൂചനാപണിമുടക്കാണ് നടത്തിയത്. തുടർന്നും തൊഴിലാളിവിരുദ്ധനടപടിയുമായി അധികൃതർ മുന്നോട്ടുപോയാൽ ആഗസ‌്ത‌് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങേണ്ടിവരുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി.  കൊച്ചിൻ പോർട്ട് ലേബർ യൂണിയൻ ജനറൽ സെക്രട്ടറി ബി ഹംസ, സിടിടിയു ജനറൽ സെക്രട്ടറി വി എച്ച് ഷിഹാബുദ്ധീൻ, സാംസൺ, ബി ബിജു എന്നിവർ സംസാരിച്ചു. കെ ഇ മുജീബ് അദ്ധ്യക്ഷനായി.   Read on deshabhimani.com

Related News