പടുത്തുയർത്താം പുതിയ കേരളം: മമ്മൂട്ടികൊടുങ്ങല്ലൂർ > പ്രളയദുരന്തത്തിന്റെ കെടുതികൾ കേരളം അതിജിവിക്കുമെന്ന് നടൻ മമ്മൂട്ടി. ദുരിതബാധിതർ ഒറ്റക്കാവില്ലെന്നും സഹായഹസ്തങ്ങൾ ധാരളമുണ്ടായി പുതിയ കേരളം കെട്ടിപ്പടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ കോട്ടപ്പുറത്തെ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലെത്തി അന്തേവാസികളോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. നാദിർഷ, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.  കോട്ടപ്പുറം രൂപത ബിഷപ് മാർ ജോസഫ് കാരിക്കശേരി മമ്മൂട്ടിയെ സ്വീകരിക്കാനെത്തി. മാള മടത്തുംപടി  പള്ളി ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വസ ക്യാമ്പും മമ്മൂട്ടി സന്ദർശിച്ചു. Read on deshabhimani.com

Related News