എൻജി, ആർകിടെക‌്ചർ, ഫാർമസി ഒഴിവുള്ള സീറ്റുകളിലേക്ക‌് അലോട്ട‌്മെന്റായിതിരുവനന്തപുരം സംസ്ഥാനത്തെ സർക്കാർ/എയ‌്ഡ‌ഡ‌് എൻജിനിയറിങ്‌ കോളേജുകളിലെയും സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെയും ഒഴിവുള്ള എൻജിനിയറിങ്‌, ആർകിടെക‌്ചർ സീറ്റുകളിലേക്കും  സർക്കാർ / സ്വാശ്രയ ഫാർമസി കോളേജുകളിലെ ഒഴിവുള്ള ബിഫാം സീറ്റുകളിലേക്കും പ്രവേശന കമീഷണർ വ്യാഴാഴ‌്ച രാത്രി അലോട്ട‌്മെന്റ‌് നടത്തി. മൂന്നാംഘട്ട അലോട്ട‌്മെന്റിൽ ഉൾപ്പെടുത്താതിരുന്നതും പിന്നീട‌് പ്രവേശനാനുമതി ലഭ്യമായ സ്വാശ്രയ ഫാർമസി കോളേജുകളിൽ മുഴുവൻ സീറ്റുകളിലേക്കും അലോട്ടുമെന്റ‌് നടത്തിയിട്ടുണ്ട‌്. ഇതിനൊപ്പം നടത്താനിരുന്ന  എംബിബിഎസ‌്, ബിഡിഎസ‌്, മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള രണ്ടാം അലോട്ട‌്മെന്റ‌് സർക്കാർ നിർദേശപ്രകാരം നേരത്തെ മാറ്റി വച്ചിട്ടുണ്ട‌്.  ഇപ്പോൾ അലോട്ട‌്മെന്റ‌് ലഭിച്ച വിദ്യാർഥികൾ അലോട്ട‌്മെന്റ‌് മെമ്മോയിലെ ഫീസ‌്  ഒടുക്കി  ആഗസ‌്ത‌് ഒന്നിന‌് വൈകിട്ട‌് അഞ്ചിനകം പ്രവേശനം നേടണം. സ്വാശ്രയ ഫാർമസി കോളേജുകളിൽ അലോട്ട‌്മെന്റ‌് ലഭിച്ചവർ 30ന‌്  വൈകിട്ട‌് അഞ്ചിനകം പ്രവേശനം  നേടണം. വിശദവിവരങ്ങൾ ംംം.രലല.സലൃമഹമ.ഴ്ീ.ശി Read on deshabhimani.com

Related News