അശാസ്ത്രീയ ജാതിസംവരണം : സുപ്രീംകോടതിയെ സമീപിക്കും:എൻഎസ്എസ്സ്വന്തം ലേഖകൻ അശാസ്ത്രീയ ജാതിസംവരണത്തിനെതിരെ എൻഎസ്എസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനറൽസെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന്റെ ബജറ്റ് ചർച്ചയ‌്ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാതിസംവരണം എന്തിനുവേണ്ടി തുടങ്ങിയെന്നും എന്തായിരുന്നു ലക്ഷ്യമെന്നും ഓർക്കണം. ഏതു രേഖകളുടെ അടിസ്ഥാനത്തിലാണ് സംവരണം തുടരുന്നതെന്ന‌് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു വേണ്ടിയുള്ള റിട്ട. മേജർ ജനറൽ എസ് ആർ സിൻഹു കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പിന്നോക്കവിഭാഗങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ആനുകൂല്യങ്ങളും നിലനിർത്തുന്നതോടൊപ്പം അവരെ മുഖ്യധാരയിൽ എത്തിക്കാനുള്ള സമീപനം ഉണ്ടാകണം. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി കേന്ദ്രസർക്കാർ ദേശീയതലത്തിൽ കമീഷൻ രൂപീകരിക്കണം. നിലവിലുള്ള ദേശീയ പിന്നോക്കവിഭാഗ കമീഷന‌് പകരം പുതിയ ദേശീയ സാമൂഹിക‐സാമ്പത്തിക പിന്നോക്കവിഭാഗ കമീഷൻ നിലവിൽ വന്നു. മുന്നോക്കസമുദായങ്ങളൊഴിച്ച് ബാക്കി വിഭാഗങ്ങൾക്കെല്ലാം ദേശീയതലത്തിൽ ഇത്തരം കമീഷൻ നിലവിലുണ്ട്. മുന്നോക്ക സമുദായങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന നീതീകരിക്കാനാവില്ല. വരുമാനപരിധി നിശ്ചയിക്കാൻ കേന്ദ്ര‐സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വരുമാനം ഒന്നരലക്ഷത്തിൽ തുടങ്ങി ഇപ്പോൾ എട്ടുലക്ഷത്തിൽ എത്തിനിൽക്കുന്നു. മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം നൽകുന്ന ചട്ടഭേദഗതിക്ക് നടപടി സ്വീകരിച്ചതായി സംസ്ഥാനസർക്കാർ വ്യക്തമാക്കിയതോടെ ഇക്കാര്യത്തിലുണ്ടായിരുന്ന ആശങ്ക നീങ്ങിയതായും ജി സുകുമാരൻ നായർ പറഞ്ഞു. Read on deshabhimani.com

Related News