കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കെഎസ് ഡേവിഡ് എപ്പോഴുമുണ്ടായിരുന്നു: കോടിയേരിതിരുവനന്തപുരം > സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഡോ. കെ എസ് ഡേവിഡിന്റെ നിര്യാണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിനേറ്റ കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ കാലത്തും സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മഹത് വ്യക്തിയായിരുന്നു കെ എസ് ഡേവിഡ്. എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഇടപെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ അത്യാഹ്‌ളാദപൂര്‍വ്വമാണ് അദ്ദേഹം മുന്നോട്ടുവന്നിരുന്നത്. വ്യക്തിപരമായി കെ എസ് ഡേവിഡുമായി വളരെയടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. വിവിധ പ്രശ്‌നങ്ങള്‍ പാര്‍ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി ഫോണിലൂടെയും നേരിട്ടും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഡോ. കെ എസ് ഡേവിഡിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി കോടിയേരി പറഞ്ഞു   Read on deshabhimani.com

Related News