ജയിക്കാൻ മാത്രമുറച്ച‌് നാടിന്റെ ചെറുപ്പം

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വെസ്‌റ്റ്‌ കടുങ്ങല്ലൂർ ഹൈസ്‌കൂൾ ശുചീകരിക്കുന്നു


കൊച്ചി ഊണും ഉറക്കവും മാറ്റിവച്ച‌് യുവജനത എല്ലാ മേഖലക‌ളിലും മുന്നിൽ തന്നെയുണ്ട‌്. രക്ഷാപ്രവർത്തനത്തിൽ തുടങ്ങി ശുചീകരണ പ്രവർത്തനത്തിൽ വരെ എത്തിനിൽക്കുന്നു ഈ സാമൂഹ്യ പ്രതിബദ്ധത. ശുചീകരണത്തിൽ മറ്റ‌് ജില്ലകളിലെ യുവജനങ്ങളെകൂടി പങ്കാളികളാക്കിയാണ‌് ഡിവൈഎഫ‌്ഐ ജില്ലാ നേതൃത്വം വീടുകളും സ‌്കൂളുകളും ഓഫീസുകളും പള്ളികളും അമ്പലങ്ങളും ശുചീകരിക്കുന്നത‌്. ജില്ലയിൽ 6000 ത്തിലധികം ഡിവൈഎ‌ഫ‌്ഐ പ്രവർത്തകരാണ‌് ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത‌്. കണ്ണൂരിൽ നിന്നും 600 പേർ രണ്ട‌് ദിവസം ആലുവയിൽ ശുചീകരണം നടത്തി.  കാസർകോട് നിന്നുള്ള 300 പേർ ആലങ്ങാട്ട്, നെടുമ്പാശ്ശേരി, അങ്കമാലി എന്നിവിടങ്ങളിലും പാലക്കാട‌് നിന്നുള്ള 500 പേർ പറവൂരിലും ശുചീകരണത്തിൽ ഏർപ്പെട്ടു. 28 വരെ ശുചീകരണ വാരം ആചരിക്കാനാണ‌് നേതൃത്വത്തിന്റെ പദ്ധതി. വാട‌്സ‌് ആപ്പും ഫേസ‌് ബുക്കും പോലെയുള്ള സോഷ്യൽ മീഡിയ ഉപയോഗിച്ച‌് സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങളുമായാണ‌് ദുരിതാശ്വാസ മേഖലയിൽ ആദ്യം യുവജനങ്ങൾ രംഗത്തിറങ്ങിയത‌്.  സോഷ്യൽ മീഡിയയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫോൺ നമ്പരുകൾ ഉൾപ്പെടെ വിവിധ പോസ‌്റ്റുകൾ ഇട്ട‌് ജില്ലാ ഭരണ നേതൃത്വത്തിന‌് കൈമാറിയായിരുന്നു തുടക്കം. 25,000 ത്തിൽ അധികം വരുന്നവരുടെ വിവരങ്ങളും ടൺകണക്കിന‌് ഭക്ഷ്യധാന്യങ്ങളും മറ്റ‌് അവശ്യ വസ‌്തുക്കള‌ും ജില്ലാ ഭരണ നേതൃത്വത്തിന‌് കൈമാറി. ജില്ലയിൽ വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട‌് വാർത്തകൾ വരാൻ തുടങ്ങിയ അന്നുമുതൽ മുൻകൂട്ടി തീരുമാനിച്ചിരുന്ന ഔദ്യോഗിക പരിപാടികൾ മാറ്റിവച്ച‌ായിരുന്നു ഈ പ്രവർത്തനം ആരംഭിച്ചത‌്. സഹിഷ‌്ണുതയോടെ ആളുകളുടെ ആവലാതികൾ കേട്ട‌് അവർക്ക‌് രക്ഷപ്പെടാനുള്ള മാർഗവും ആവശ്യക്കാർക്ക‌് ഭക്ഷണവും എത്തിച്ചു നൽകി. വെള്ളം കയറുന്നത‌് രൂക്ഷമായി ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതോടെ ദുരിതാശ്വാസ പ്രവർത്തനത്തിനായി ക്യാമ്പുകളിലേക്കുള്ള സാധനസാമിഗ്രികൾ സ്വരൂപിക്കാനായി അടുത്ത പോസ‌്റ്റ‌് ഇട്ടു. ക്യാമ്പുകളിൽ വേണ്ട അവശ്യവസ‌്തുക്കളുടെ പട്ടിക സഹിതം ഇട്ട പോസ‌്റ്റ‌ിനെ തുടർന്ന‌് ലഭിച്ച 56 ടൺ അരിയും മറ്റ‌് വസ‌്തുക്കളും അതത‌് ക്യാമ്പുകളിൽ എത്തിച്ചു. പ്രളയബാധിതർ താമസിക്കുന്ന ക്യാമ്പുകളിലേക്ക‌് ആവശ്യമായ സാനിറ്ററി നാപ‌്കിനുകൾ ശേഖരിക്കാൻ സമ ﹣ വനിതാ സബ‌് കമ്മിറ്റിയുടെ നമ്പർ സഹിതം മറ്റൊരു പോസ‌്റ്റിട്ടു. ഇതിനും ലഭിച്ചു നിരവധി പ്രതികരണങ്ങൾ. വെള്ളം കയറി ആലുവയിൽ ആളുകൾ കുടുങ്ങിയപ്പോൾ ഒറ്റപ്പെട്ടു കിടക്കുന്നവർക്ക‌് വിളിക്കാൻ ഡിവൈഎഫ‌്ഐ ജില്ലാ കമ്മിറ്റി അംഗമായ സി ടി വർഗീസിന്റെ ഫോൺ നമ്പർ നൽകി ഒരു പോസ‌്റ്റിട്ടു. ഒറ്റപ്പെട്ടു കിടക്കുന്നവർക്കും അവരുടെ വിവരം കൈമാറാൻ ആഗ്രഹിക്കുന്നവർക്കും ആ നമ്പറിൽ ബന്ധപ്പെടാമെന്നായിരുന്നു പോസ‌്റ്റിൽ. നാലു ദിവസം ഈ മെസേജുകൾ കൈകാര്യം ചെയ്യാൻ മുഴുവൻ സമയം ഒരാളെ ചുമതലപ്പെടുത്തി. ലാപ‌്ടോപ്പിൽ ശേഖരിക്കുന്ന മെസേജുകൾ അതത‌് സമയം ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറിക്ക‌് കൈമാറി അദ്ദേഹം അതിൽ വിളിച്ച‌് ഉറപ്പുവരുത്തിയ സന്ദേശങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ നമ്പറിലേക്ക‌് കൈമാറി. അവിടെനിന്ന‌് കലക‌്ടറുടെ ഫോണിലേക്കും കൈമാറി. തുടർന്ന‌് നടത്തിയ രക്ഷാപ്രവർത്തനത്തിൽ രക്ഷപ്പെട്ടവർ നന്ദിപൂർവം മെസേജ‌് അയച്ചതും വി‌ളിച്ചതും പ്രവർത്തനങ്ങൾക്ക‌് ഊർജ്ജം പകർന്നു.   Read on deshabhimani.com

Related News