വധൂവരന്മാർ സംഭാവന നൽകികൊച്ചി വിവാഹ സൽക്കാരം ഉപേക്ഷിച്ച് ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി വധൂവരന്മാർ. വൈറ്റില പൊന്നുരുന്നി ആശാൻ റോഡിൽ തുണ്ടിപ്പറമ്പിൽ എം ജി രാജന്റെയും വൃന്ദയുടെയും മകൻ ശ്രീനാഥും ചവറ തെക്കുംഭാഗം പുത്തൻപുരയിൽ രാജേന്ദ്രന്റെയും ഇന്ദിരയുടെയും മകൾ ദേവിയുമാണ‌് ദുരിതാശവാസനിധിയിലേക്ക‌് സഹായം നൽകിയത‌്. ചവറ കണ്ണാട്ടുകടി മഹാദേവി ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.  പൊന്നുരുന്നി എസ‌്പി  യോഗം ശതാബ്ദിഹാളിൽ നടത്താനിരുന്ന വിവാഹ സൽക്കാരം  ഉപേക്ഷിച്ചാണ‌് ഒരു ലക്ഷം രൂപ നൽകിയത‌്.  ചെക്ക് വധൂവരന്മാർ ചേർന്ന‌് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം സി കെ മണിശങ്കർ, വൈറ്റില ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി വത്സലൻ എന്നിവരും ശ്രീനാഥിന്റെ വീട്ടിൽനടന്ന ചടങ്ങിൽ പങ്കെടുത്തു.   Read on deshabhimani.com

Related News