നവകേരളം സൃഷ്ടിക്കാൻ ഒരുമിക്കണം: ഇ പിപേമാരിയും വെള്ളപ്പൊക്കവും തകർത്ത കേരളം പുതുക്കിപ്പണിാൻ  എല്ലാവരുടെയും നിർലോഭമായ സഹകരണമുണ്ടാവണമെന്ന് മന്ത്രി ഇ പി ജയരാജൻ അഭ്യർഥിച്ചു. വൻ പ്രളയത്തിലും  ജീവനാശം ലഘൂകരിക്കാൻ കഴിഞ്ഞത് ഒരുമയോടെയുള്ള പ്രവർത്തനത്താലും അതിന് നേതൃത്വം നൽകാൻ സർക്കാരിന് കഴിഞ്ഞതിനാലുമാണ്. മുഖ്യമന്ത്രി ചികിത്സപോലും മാറ്റിവച്ചാണ് രാപ്പകൽഭേദമില്ലാതെ പ്രവർത്തിച്ചത്. 20,000 കോടിയുടെ നഷ്ടമുണ്ടായി എന്നത് പ്രാഥമിക കണക്ക് .അതിലും എത്രയോ മടങ്ങായിരിക്കും നാശനഷ്ടം. പതിനായിരക്കണക്കിന് വീടുകൾ നശിച്ചിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിങ്ങനെ നാശനഷ്ടത്തിന്റെ കണക്ക് ഇനിയും വലുതാവും. കണ്ണൂർ പ്രസ്ക്ലബ്ബിന്റെ മീറ്റ്ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായം നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കും. അതിനായി  മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും. പ്രളയത്തിനിടയിൽ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചുപോകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇവിടെ അങ്ങനെയുണ്ടായില്ല. കലക്ടർമാർ മുതൽ ഉദ്യോഗസ്ഥർവരെ ഒരുപോലെ മുഴുവൻസമയവും പ്രവർത്തന രംഗത്തുണ്ടായിരുന്നു. എംഎൽഎമാർക്കുണ്ടായ ആശങ്കയും സാധാരണമാണ‌്﹣ ഇ പി പറഞ്ഞു.   Read on deshabhimani.com

Related News