നോവൽ പിൻവലിക്കേണ്ടിയിരുന്നില്ല: കെ പി മോഹനൻസംഘപരിവാർ ഭീഷണിയുടെ പേരിൽ എസ് ഹരീഷ് നോവൽ പിൻവലിക്കേണ്ടിയിരുന്നില്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ പറഞ്ഞു. എഴുതിയത് പിൻവലിക്കൽ ഒരുതരം കീഴടങ്ങലാണ്. ഭീഷണിക്കു മുന്നിൽ കീഴടങ്ങാതെ ഹരിഷ് നോവൽ പ്രസിദ്ധീകരണത്തിൽ ഉറച്ചുനിന്നിരുന്നുവെങ്കിൽ കേരളത്തിലെ പുരോഗമനപരമായി ചിന്തിക്കുന്നവരെല്ലാം ഒപ്പമുണ്ടായേനെ. വാരികയിൽ പ്രസിദ്ധീകരണം നിർത്തിയാലും നോവൽ വേറെ പ്രസിദ്ധീകരിക്കാനായി ശ്രമിക്കുകയാണ് വേണ്ടത്. അതുവഴി ഒരു ഭീഷണിക്കും കീഴടങ്ങുന്നവനല്ല എഴുത്തുകാരൻ എന്ന സന്ദേശമാണ് മുഴങ്ങുക. അതിന് എല്ലാ ജനാധിപത്യവാദികളുടെയും പിന്തുണയുണ്ടാകും. കവി പ്രഭാവർമയ‌്ക്കുനേരെയും സംഘപരിവാർ ഭീഷണിയുണ്ട്. അദ്ദേഹം നടത്തിയ ഗീതാവ്യാഖ്യാന പരാമർശത്തിന്റെ പേരിലുള്ള ഭീഷണിയും അസഹിഷ്ണുതയുടെ മറ്റൊരു രൂപമാണ്. കീഴടങ്ങലല്ല, അതിശക്തമായ ചെറുത്തുനിൽപ്പാണ് ഉയരരേണ്ടതെന്നും കെ പി മോഹനൻ പറഞ്ഞു. Read on deshabhimani.com

Related News