നഷ്ടപരിഹാരത്തിന് വീടിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ സൂക്ഷിക്കുക; അറ്റകുറ്റപ്പണി നടത്തുന്നതിന്‌ തടസ്സമില്ലകൊച്ചി > വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരമടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വീടിന്റെ ഫോട്ടോ, വീഡിയോ സൂക്ഷിച്ചാല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നസെന്റ് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, വി കെ ഇബ്രാഹിംകുഞ്ഞ്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്ത യോഗത്തിലാണ്‌ കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്‌.  വീട് അറ്റകുറ്റപ്പണി നടത്തിയാല്‍ പിന്നീട് റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ വീട് നല്ല നിലയിലാണെന്നു കണ്ടാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്ന ആശങ്ക ചിലര്‍ക്കുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇതിനാല്‍ പലരും ക്യാമ്പില്‍ തുടരുകയാണ്. ഇതിനുപരിഹാരമായാണ്‌ നഷ്ടപരിഹാരം ലഭിക്കുന്നതിന് തകര്‍ന്ന വീടിന്റെ ഫോട്ടോ, വീഡിയോ എടുത്ത് സൂക്ഷിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്‌. ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷ എന്ന പേരില്‍ വ്യാജ അപേക്ഷ ഫോം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യവും എംഎല്‍എമാർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സംസ്ഥാന തലത്തില്‍ തയാറായി വരുന്നതേയുള്ളൂവെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ അപേക്ഷയാണെന്നും കളക്ടര്‍ അറിയിച്ചു. Read on deshabhimani.com

Related News