മസ‌്ജിദ‌് വൃത്തിയാക്കിയ ഡിവൈഎഫ‌്ഐ പ്രവർത്തകർക്ക‌് സ്വീകരണംകൊച്ചി ആലുവ ബാങ്ക‌് ജങ‌്ഷൻ ജുമാ മസ‌്ജിദ‌് വൃത്തിയാക്കിയ ഡിവൈഎഫ‌്ഐ പ്രവർത്തകർക്ക‌് സ്വീകരണം നൽകി. ബുധനാഴ‌്ച ബക്രീദ‌് നമസ‌്കാരത്തിനു ശേഷമായിരുന്നു സ്വീകരണം. കണ്ണൂർ ജില്ലാ സെക്രട്ടറി വി കെ സനോജിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർക്കാണ‌് ജുമാ മസ‌്ജിദ‌് ഭാരവാഹികൾ സ്വീകരണം നൽകിയത‌്. ചൊവ്വാഴ‌്ചയാണ‌് ജുമാ മസ‌്ജിദും സമീപത്തുള്ള ശ്രീകൃഷ‌്ണ ക്ഷേത്രവും ഡിവൈഎഫ‌്ഐ പ്രവർത്തകർ വൃത്തിയാക്കിയത‌്. വെള്ളപ്പൊക്കത്തെ തുടർന്ന‌് ഒരാഴ‌്ചയോളമായി ജുമാ മസ‌്ജിദിൽ നിസ‌്കാരം മുടങ്ങിയിരിക്കുകയായിരുന്നു.  ബുധനാഴ‌്ച  നിസ‌്കാരം നടത്താനായി.  കണ്ണൂർ, കാസർകോട‌് എന്നിവിടങ്ങളിൽ നിന്നുള്ള ഡിവൈഎഫ‌്ഐ പ്രവർത്തകരാണ‌് ആലുവ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനം നടത്തിയത‌്. വരും ദിവസങ്ങളിലും ശുചീകരണം തുടരും. ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ബുധനാഴ‌്ച ആലുവയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്നു. ആലുവ ഏരിയ സെക്രട്ടറി വി സലീം , ഡിവൈഎഫ‌്ഐ കേന്ദ്ര കമ്മിറ്റിയംഗം എസ‌് സതീഷ‌്, കണ്ണൂർ ജില്ലാ സെക്രട്ടറി വി കെ സനോജ‌്, എറണാകുളം ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസ‌്,  പി ബി രതീഷ‌്  തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News