അങ്കമാലി മേഖലയിൽ ഇനി 8 ക്യാമ്പ് മാത്രംഅങ്കമാലി അങ്കമാലി ഏരിയയിലെ പ്രളയബാധിത ദുരിതാശ്വാസ ക്യാമ്പുകളിൽ ഒട്ടുമുക്കാലും പിരിച്ചുവിട്ടു. ശേഷിക്കുന്നത് എട്ട് ക്യാമ്പുകൾമാത്രം. ശുചീകരണത്തിലേക്കാണ് ഇനി ശ്രദ്ധ. വെള്ളം ഇറങ്ങിയിടത്തെല്ലാം ശുചീകരണത്തിന് തുടക്കമായി. തുടരുന്ന ക്യാമ്പുകൾ അങ്കമാലി 4, തുറവൂർ 2, മഞ്ഞപ്ര ഒന്ന്, പാലിശേരി ഒന്ന്, പാലിശേരി ഗവ ഹൈസ്‌കൂളിലെ ക്യാമ്പ് വെള്ളിയാഴ്ചവരെ തുടരേണ്ടിവരുമെന്നാണറിയുന്നത്. വീടുകൾ പൂർണമായും നശിച്ചതുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രയാസമാകുന്നത്. പാലിശേരി ഭാഗത്തെ ഏഴാം വാർഡിൽ എട്ടു വീടുകളും നാലാം വാർഡിൽ ഒരു വീടും 15﹣ാം വാർഡിൽ ഒരു വീടും 16﹣ാം വാർഡിൽ മൂന്നുവീടും നശിച്ചിട്ടുണ്ട്. അങ്കമാലി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ ക്യാമ്പും നീട്ടേണ്ടി വരും. ഇവിടെ എടത്തോട് പാടത്തേയും ചാക്കോള കോളനിയിലേയും കയറ്റുംകുഴി പാടത്തേയും കുടുംബങ്ങളാണുള്ളത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവിധം എല്ലാം നശിച്ചു. പാടങ്ങളായതുകൊണ്ട് വെള്ളം ഇറങ്ങി തുടങ്ങുന്നതേയുള്ളൂ. ശുചീകരണവും ദുഷ്‌കരമാണ്. എ പി കുര്യന്റെ സ്മരണ തുടിക്കുന്ന സിഎസ്എയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ 300 ഓളം പേർക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാൻ ഭാരവാഹികൾ മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗോകുലം ഗ്രൂപ്പ് ചൊവ്വാഴ്ച വിവിധ ക്യാമ്പുകളിൽ വസ്ത്രങ്ങൾ വിതരണംചെയ്തു.   Read on deshabhimani.com

Related News