റോഡ‌്, റെയിൽ ഗതാഗതം സാധാരണ നിലയിലായിതിരുവനന്തപുരം പ്രളയദുരന്തത്തെത്തുടർന്ന‌് നിലച്ച റോഡ‌്, റെയിൽ ഗതാഗതം സാധാരണ നിലയിലായി. ആലുവ ‐ തൃശൂർ, തൃശൂർ ‐ ഷൊർണൂർ പാതയിൽ തടസ്സങ്ങളില്ലാതെ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. കെഎസ‌്ആർടിസിയും എല്ലാ റൂട്ടുകളിലും സർവീസ‌് പുനരാരംഭിച്ചു.  പ്രളയത്തെത്തുടർന്ന‌് തകരാർ സംഭവിച്ച ട്രാക്കുകളെല്ലാം അറ്റകുറ്റപ്പണി തീർത്ത‌് ഗതാഗതത്തിന‌് സജ്ജമാക്കിയിട്ടുണ്ട‌്. എന്നാൽ, പല ട്രെയിനുകളുടെയും റേക്കുകൾ എത്താത്തതിനാൽ  ട്രെയിൻ സർവീസ‌് പൂർണതോതിലായിട്ടില്ല. സർവീസ‌് പൂർണതോതിലാകാൻ രണ്ട‌് ദിവസംകൂടി എടുക്കുമെന്ന‌് റെയിൽവേ അറിയിച്ചു. പൂങ്കുന്നം ‐ ഗുരുവായൂർ പാതയിൽ ചൊവ്വാഴ‌്ച രാത്രിയോടെ നിർമാണം പൂർത്തിയാകും. ബുധനാഴ‌്ചയോടെ പരമാവധി സർവീസുകൾ നടത്താനാണ‌് ശ്രമമെന്ന‌് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന‌് വടക്കൻ ജില്ലകളിലേക്കുള്ള മലബാർ, മംഗലാപുരം, മാവേലി എക‌്സ‌്പ്രസ‌ുകൾ ബുധനാഴചയും സർവീസ‌് നടത്തും‌. ചൊവ്വാഴ‌്ച വൈകിട്ട‌് 4.45ന‌് പുറ പ്പെടേണ്ട 16316 കൊച്ചുവേളി ‐ ബംഗളൂരു എക‌്സ‌്പ്രസ‌് ബുധനാഴ‌്ച പുലർച്ചെ നാലിനാണ‌് പുറപ്പെടുക. ബുധനാഴ‌്ച പകൽ 6.15ന‌് പുറപ്പെടേണ്ട 12512 രപ‌്തിസാഗർ എക‌്സ‌്പ്രസ‌് പകൽ 8.15നാണ‌് പുറപ്പെടുക. Read on deshabhimani.com

Related News