വർഗീയത മാറ്റിനിർത്തേണ്ടത‌് സ്വന്തം വീടുകളിൽനിന്ന‌്: കുരീപ്പുഴമുളന്തുരുത്തി  വർഗീയത ഇല്ലാതാക്കാൻ വർഗീയത സ്വന്തം വീടുകളിൽനിന്നുതന്നെ മാറ്റിനിർത്തണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. മതഭീകരവാദത്തിനെതിരെ മുളന്തുരുത്തി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച അഭിമന്യുവിന് പറയാനുള്ളത് എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുരീപ്പുഴ. ഒരുകാലത്ത് കേരളത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടത്തി അവസാനിപ്പിക്കാൻ ശ്രമിച്ച ജാതീയമായ ദുരഭിമാനം കേരളത്തിൽ വളരുകയാണ്. കേരളത്തിൽ വളരുന്ന അന്ധവിശ്വാസങ്ങൾ സതിസമ്പ്രദായം തിരികെ കൊണ്ടുവരുമോയെന്ന് ഭയക്കേണ്ടിയിരിക്കുന്നുവെന്നും കുരീപ്പുഴ കൂട്ടിച്ചേർത്തു. സെമിനാറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് വി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി സി ഷിബു, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ‌് രഞ്ചി കുര്യൻ, ലൈബ്രറി പ്രസിഡന്റ‌് സജി മുളന്തുരുത്തി, സെക്രട്ടറി എം വി സണ്ണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News