അപ്പാ, ഇതെ കേരളാവുക്ക‌് കൊടുങ്കെചെന്നൈ തന്റെ സമ്പാദ്യക്കുടുക്ക പൊട്ടിക്കുമ്പോൾ രണ്ടാംക്ലാസുകാരി അനുപ്രിയയുടെ മനസ്സിൽ പ്രളയദുരിതം അനുഭവിക്കുന്ന കേരളം മാത്രമായിരുന്നു. നാലുവർഷമായി സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ അച്ഛന‌് നൽകി എട്ടുവയസ്സുകാരി പറഞ്ഞു ‘ അപ്പാ, ഇതെ കേരളാവുക്ക‌് കൊടുങ്കെ’. തമിഴ‌്നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ 9000 രൂപയാണ‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നൽകിയത‌്. കേരളത്തിലെ പ്രളയവാർത്ത ദൃശ്യമാധ്യമങ്ങളിലൂടെയാണ‌് അനുപ്രിയ അറിഞ്ഞത‌്. ഇതോടെ തന്റെ സൈക്കിൾ സ്വപ്നം ഉപേക്ഷിക്കുകയും സമ്പാദ്യം കേരളത്തിന്റെ അതിജീവനത്തിനായി കൈമാറുകയുമായിരുന്നു. വാർത്ത നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അനുപ്രിയക്ക‌് ഹീറോ സൈക്കിൾ കമ്പനി പുതിയ സൈക്കിൾ സമ്മാനമായി നൽകും. Read on deshabhimani.com

Related News