റോഡ‌്, റെയിൽ ഗതാഗതം സാധാരണ നിലയിലേക്ക‌്തിരുവനന്തപുരം/പാലക്കാട‌് തിരുവനന്തപുരംമുതൽ കാസർകോടുവരെ റോഡ‌്, റെയിൽ ഗതാഗതം സാധാരണ നിലയിലായി. തിങ്കളാഴ‌്ച രാവിലെമുതൽ എറണാകുളം‐ഷൊർണൂർ റൂട്ടിൽ ട്രെയിൻ സർവീസ‌് പുനരാരംഭിച്ചു. പൂങ്കുന്നം‐ഗുരുവായൂർ പാതയിലാണ‌് സർവീസ‌് പുനരാരംഭിക്കാനുള്ളത‌്. ചൊവ്വാഴ‌്ചയോടെ ഗുരുവായൂർ റൂട്ടിലും ഗതാഗതം പുനഃസ്ഥാപിക്കാനാകും. തിരക്ക‌് പരിഗണിച്ച‌്  തിങ്കളാഴ‌്ച പ്രത്യേക ട്രെയിനുകൾ സർവീസ‌് നടത്തി. ഏതാനും ട്രെയിനുകൾ റദ്ദാക്കി. മറ്റ‌് ചിലത‌് വഴി തിരിച്ചുവിട്ടു. കൊച്ചുവേളിയിൽ നിന്ന‌് ഭുവനേശ്വറിലേക്കും ചെന്നൈ സെൻട്രലിലേക്കും തിരുവനന്തപുരത്തുനിന്ന‌് സിൽച്ചറിലേക്കുമാണ‌്  പ്രത്യേക സർവീസ‌് നടത്തിയത‌്. കോയമ്പത്തൂരിനും ഹുബ്ബള്ളിയിലേക്കും പ്രത്യേക ട്രെയിൻ ഓടി. തിരുവനന്തപുരം‐കാസർകോട‌് റൂട്ടിൽ ട്രാക്കുകൾ സജ്ജമായെങ്കിലും റാക്കുകൾ എത്താത്തതിനാൽ സർവീസ‌് പൂർണ തോതിലായിട്ടില്ല. മാവേലി, മലബാർ, മംഗളൂരു എക‌്സ‌്പ്രസ‌്, കണ്ണൂർ‐എറണാകുളം എക‌്സ‌്പ്രസ‌്, തിരുവനന്തപുരം‐ചെന്നൈ മെയിൽ, പാലക്കാട‌് ‐പുനലൂർ പാലരുവി ‌എക‌്സ‌്പ്രസ‌് എന്നിവ തിങ്കളാഴ‌്ച പൂർണമായും റദ്ദാക്കി. തിരുവനന്തപുരം‐ചെന്നൈ സെൻട്രൽ എക‌്സ‌്പ്രസ‌് പാലക്കാടിനും തിരുവനന്തപുരത്തിനുമിടയിൽ തിങ്കളാഴ‌്ച സർവീസ‌് നടത്തിയില്ല. ആലപ്പി ‐ചെന്നൈ എക‌്സ‌്പ്രസ‌് കോയമ്പത്തൂരിൽ സർവീസ‌് നിർത്തി. എറണാകുളം‐പട‌്ന എ‌ക‌്സ‌്പ്രസ‌് എറണാകുളത്തിനും കോയമ്പത്തൂരിനുമിടയിൽ ഓടിയില്ല. കാർവാർ മംഗളൂരു‐കെഎസ‌്ആർ ബംഗളൂരു എക‌്സ‌്പ്രസ‌് ഷൊർണൂർ‐ പാലക്കാട‌്‐തിരുപ്പത്തൂർ വഴി തിരിച്ചുവിട്ടു. ചൊവ്വാഴ‌്ച പരമാവധി സർവീസ‌് നടത്തുമെന്ന‌് റെയിൽവേ അറിയിച്ചു. ട്രാക്ക‌് സജ്ജമായ കൊല്ലം‐പുനലൂർ സെക‌്ഷനിലും ചൊവ്വാഴ‌്ച സർവീസ‌് പുനരാരംഭിക്കും. പ്രധാന റൂട്ടുകളിൽ കെഎസ‌്ആർടിസി സർവീസ‌് നടത്തുന്നുണ്ട‌്. കട്ടപ്പന, കുമിളി, മൂന്നാർ എന്നിവിടങ്ങളിലേക്ക‌് സർവീസ‌് തുടങ്ങാനായിട്ടില്ല. കൊടുങ്ങല്ലൂർ‐പറവൂർ റൂട്ടിലും ആലുവ‐പറവൂർ റൂട്ടിലും സർവീസ‌് തുടങ്ങിയിട്ടില്ല. Read on deshabhimani.com

Related News