കര്‍ഷകര്‍ സഹായിക്കണം: കിസാന്‍സഭന്യൂഡൽഹി കേരളം നേരിടുന്ന ഗുരുതരസാഹചര്യം പരിഗണിച്ച് രാജ്യത്തെ കർഷകർ എല്ലാവിധ സഹായവും  നൽകണമെന്ന് അഖിലേന്ത്യാ കിസാൻസഭ ആഹ്വാനംചെയ്തു.  രാജ്യവ്യാപകമായി  യൂണിറ്റുകൾ പണവും ധാന്യങ്ങളും ശേഖരിക്കും. പണംദുരിതാശ്വാസനിധിയിലേക്ക് കൈമാറും. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടകം, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രവർത്തകർ കഴിയുന്നത്രവേഗം അരിയും ധാന്യങ്ങളും ശേഖരിച്ച് എത്തിക്കും. ഏറ്റവും കടുത്ത പ്രകൃതിക്ഷോഭം നേരിടുന്ന ജനതയെ സഹായിക്കുന്നതിന് പരമാവധി സഹായം നൽകണമെന്ന് പ്രസിഡന്റ് അശോക് ധാവ്ളയും ജനറൽ സെക്രട്ടറി ഹനൻമൊള്ളയും അഭ്യർഥിച്ചു.   Read on deshabhimani.com

Related News