നിപാ പ്രതിരോധ പ്രവര്‍ത്തനം: കേരളത്തിന് യുപിയില്‍ ആദരംതിരുവനന്തപുരം > നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ സ്തുത്യര്‍ഹ സേവനത്തെ, ഉത്തര്‍പ്രദേശില്‍ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ദേശീയ സമ്മേളനം ആദരിക്കും. സമയോചിതമായ ഇടപെടലിലൂടെ നിപാ പ്രതിരോധം ഫലപ്രദമാക്കിയതിനാണ് ആദരം.  വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ 21ന് വൈകിട്ട് നാലിന്  മന്ത്രി കെ കെ ശൈലജ ആദരം സ്വീകരിക്കും. ദീര്‍ഘവീക്ഷണം,  ആത്മാര്‍ഥസേവനം, മികച്ച നേതൃത്വം എന്നിവയില്ലാതെ  നിപാ വൈറസ് ദുരന്തത്തെ മറികടക്കാനാകില്ലെന്ന് എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്‍ ഭാരവാഹി പ്രൊഫ. പ്രവീണ്‍ അഗര്‍വാള്‍, സമ്മേളന സംഘാടകസമിതി സെക്രട്ടറി ഡോ. എസ് കെ ശുക്ല എന്നിവര്‍ ആരോഗ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു. ലോകം ആകാംക്ഷയോടെ വീക്ഷിച്ചതാണ് കേരളത്തിന്റെ നിപാ പ്രതിരോധം. മാതൃകാപരമായ ഈ പ്രവൃത്തി മനസ്സിലാക്കാന്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെന്നും ക്ഷണക്കത്തില്‍ പറഞ്ഞു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍  ഇന്ത്യയിലെ ഏക പ്രൊഫഷണല്‍ കോണ്‍ഫറന്‍സായ 'ഇഎം ഇന്ത്യ?2018' ആണ് 21, 22 തീയതികളിലായി യുപിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധര്‍ പങ്കെടുക്കും.   Read on deshabhimani.com

Related News