പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും വീണ്ടും വിളിച്ചു; കൂടുതൽ സഹായം തേടി മുഖ്യമന്ത്രിതിരുവനന്തപുരം>കനത്തമഴ വിട്ടുമാറാതെ നിൽക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്രമോഡിയെ  വീണ്ടും ഫോണിൽ വിളിച്ച് സംസാരിച്ചു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണിൽ ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു.  രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി  എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു. അതേസമയം ചാലക്കുടി ഭൂതത്താൻ കെട്ട് ഭാഗങ്ങളിൽ എയർ ലിഫ്റ്റിങ് ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.  മരങ്ങൾ തടസം ആകാത്ത വിധം ബിൽഡിങ്ങുകളുടെയോ വീടുകളുടേയോ മുകളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുക.  വായുസേനയുടെ ഒരു സംഘം കോഴിക്കോട്‌ നിന്ന്‌ ചാലക്കുടിയിലെത്തിയാണ്‌ രക്ഷാപ്രവർത്തനം നടത്തുന്നത്‌. Read on deshabhimani.com

Related News