ആലുവ, പട്ടാമ്പി വഴികളിൽ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു; മെട്രോ സർവീസ്‌ നിർത്തിവെച്ചു.കൊച്ചി>  പെരിയാർ കവിഞ്ഞൊഴുകി റെയിൽപാതയിൽ വെള്ളം കയറിയോടെ  ആലുവ വഴിയുള്ള ട്രെയിൽ ഗതാഗതം സ്‌തംഭിച്ചു. ആലുവ ‐ അങ്കമാലി പാതയിൽ പലയിടത്തും വെള്ളം കയറിയിരിക്കയാണ്‌. പല ട്രെയിനുകളും റദ്ദാക്കി. ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞതിനാൽ മലബാറിലേക്കുള്ള ട്രയിൻ ഗതാഗതം നിലച്ചു. പേരശന്നൂർ മുതൽ പട്ടാമ്പി വരെ റെയിൽപാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ ട്രയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം ജനശതാബ്ദി തിരൂർ സ്റ്റേഷനിൽ നിർത്തിയിട്ടു' മലബാറിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള വിവിധ ട്രയിനുകൾ താൽകാലികമായി റദ്ദാക്കി.തിരുവനന്തപുരത്തുനിന്നും രാവിലെ പുറപ്പെടേണ്ട ട്രെയിനുകൾ പിടിച്ചിട്ടിരിക്കയാണ്‌. കനത്തമഴയിൽ മുട്ടം യാർഡിൽ വെള്ളം കയറിയതോടെ കൊച്ചിയിൽ മെട്രോ സർവീസ്‌ താൽക്കാലികമായി നിർത്തിവെച്ചു . ഈ സാഹചര്യത്തില്‍  റദ്ദാക്കിയ തീവണ്ടികള്‍: 1. 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല. 16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍: 2. 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ. 3. 15-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംക്ഷനില്‍ ഓട്ടം നിര്‍ത്തും. 4. 15-08-18നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187-ാം നമ്പര്‍ കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ. 16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍: 1. 16-08-18ന്റെ 12778-ാം നമ്പര്‍ കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക. 2. 16-08-18ന്റെ 12696-ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും. 3. 16-08-18ന്റെ 16188-ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംക്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക. 16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍. 1. 14-08-18നു മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381-ാം നമ്പര്‍ മുംബൈ-കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു. 2. 15-08-18നു കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526-ാം നമ്പര്‍ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും. വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍: 1. 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16603-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും. 2. 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16630-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും. 3. 16-08-18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും. അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍: 1. 15-08-18നു മധുരയില്‍നിന്നു തിരിച്ച 16344-ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്. 2. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്. 3. 15-08-18നു കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച 16315-ാം നമ്പര്‍ കെ.എസ്.ആര്‍.ബെംഗളുരു-കൊച്ചുവേളി എക്‌സ്പ്രസ്. 4. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്. 5. 154-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍.   Read on deshabhimani.com

Related News