കേരളത്തിൽ വ്യവസായവളർച്ചയ‌്ക്ക‌് അനുകൂലസാഹചര്യം: മന്ത്രി ഇ പി ജയരാജൻതിരുവനനന്തപുരം കേരളത്തിൽ വ്യവസായവളർച്ചയ‌്ക്ക‌് അനുകൂലമായ അന്തരീക്ഷമാണെന്നും അത‌് പ്രോത്സാഹിപ്പിച്ച‌് പ്രവർത്തിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ. ജില്ലാ പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ‌് എൽഡിഎഫ‌് സർക്കാരിന്റെ നയം. നിലവിലുള്ള വ്യവസായങ്ങൾ സംരക്ഷിച്ചും പുതിയവയെ പ്രോത്സാഹിപ്പിച്ചും മുന്നോട്ടുപോകും. എല്ലാ മേഖലയിലും കൂടുതൽ ഉൽപ്പാദനം നടത്തി പുതിയ വ്യവസായ സംരഭങ്ങൾ സൃഷ്ടിക്കാൻ കഴിയണം. സ്വകാര്യമേഖലയെ പൂർണമായും നിഷേധിച്ച‌് വ്യാവസായികരംഗത്ത‌് മുന്നോട്ടുപോകാനാകില്ല. സ്വകാര്യ നിക്ഷേപകർ കേരളത്തോട‌് കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ട‌്. കേരളത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക‌് പരമാവധി പ്രോത്സാഹനം നൽകും. നിപാ, അഭിമന്യുവിന്റെ കൊലപാതകം, മഴക്കെടുതി എന്നിവ നേരിടാൻ കേരളം ഒറ്റക്കെട്ടായി നിന്നു. സംസ്ഥാനത്തിന്റെയും പുരോഗതിക്ക‌് യോജിച്ച പ്രവർത്തനങ്ങളാണ‌് ആവശ്യം. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലല്ല എന്ന കാരണത്താൽ അവ സ്വകാര്യമേഖലയ‌്ക്ക‌് വിറ്റുതുലയ‌്ക്കുന്ന കേന്ദ്രനിലപാട‌് അംഗീകരിക്കാനാകില്ല. ലാഭമില്ലാത്ത സ്ഥാപനങ്ങൾ സംസ്ഥാനത്തെ ഏൽപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ചോദ്യത്തിന‌് മറുപടി നൽകി. അഴിമതിക്കാരോട‌് വിട്ടുവീഴ‌്ചയില്ലാത്ത നയമാണ‌് എൽഡിഎഫിന്റേത‌്. അത‌് ശക്തമായി നടപ്പാക്കും. തനിക്കെതിരായ ക്രിയാത്മക വിമർശങ്ങൾ തുടർന്നും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News